Image

റേഡിയോ മീയ്ക്കു ഫോക്കാന മാധ്യമ പുരസ്‌കാരം

Published on 26 December, 2013
റേഡിയോ മീയ്ക്കു ഫോക്കാന മാധ്യമ പുരസ്‌കാരം
ദുബായ്: ഫൊക്കാനയുടെ സാമുഹിക പ്രതിബദ്ധതയ്ക്കുള്ള മാധ്യമപുരസ്‌കാരം ദുബായിലെ റേഡിയോ മീ 100.3 എഫ്എമ്മിന് ലഭിച്ചു. രോഗങ്ങളും ബാധ്യതകളും കാരണം മറ്റുള്ളവരുടെ സഹായമില്ലാതെ ജീവിതംമുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്തവരുടെ ദയനീയ അവസ്ഥ ശ്രോതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അവരെ ജീവിത്തിലേക്ക് മടക്കികൊണ്ടുവരികയും ചെയ്യുന്ന Trust M' എന്ന പരിപാടിയാണ് അവാര്‍ഡിന് പരിഗണിക്കാന്‍ പ്രധാന കാരണമെന്ന് ഫൊക്കാന ഭാരവാഹികള്‍ പറഞ്ഞു.

ട്രസ്റ്റ് മീയുടെ നിര്‍മാതാവും അവതാരകനായ റേഡിയോ മീ വാര്‍ത്താ വിഭാഗം മേധാവി ലിയോ രാധാകൃഷ്ണനെ ബെസ്റ്റ് ന്യൂസ്‌പേഴ്‌സണാലിറ്റിയായും തെരഞ്ഞെടുത്തു.

ആഗോള തലത്തില്‍ നടത്തിയ നിരവധി ഓണ്‍ലൈന്‍ സര്‍വേകളുടെ സഹായത്തോടെയും ലഭിച്ച റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലും നടത്തിയ ആഴത്തിലുള്ള വിലയിരുത്തലിനുശേഷമാണ് ഫൊക്കാന ഈ തീരുമാനത്തിലെത്തിയത്.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം ഓണ്‍ലൈന്‍ ശ്രോതാക്കളുള്ള പരിപാടിയായി ട്രസ്റ്റ് മീയും ചാനലായി റേഡിയോ മീയും മാറിയത് അത്ഭുതത്തോടെയാണ് കാണുന്നതെന്ന് ഫൊക്കാന അവാര്‍ഡ് നിര്‍ണയ സമിതി പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മൊബൈല്‍ ആപ്ലീക്കേഷനുകളിലും റേഡിയോ മീ ലഭ്യമാണ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടിയോളം ഇന്ത്യന്‍ രൂപയാണ് ട്രസ്റ്റ് മീ എന്ന പ്രതിവാര പരിപാടിയിലൂടെ ഗള്‍ഫിലും കേരളത്തിലുമുള്ള മലയാളികള്‍ക്ക് സഹായമായി ലഭിച്ചത്.

യുഎഇയില്‍ മലയാള റേഡിയോ പ്രക്ഷേപണം തുടങ്ങി കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ റേഡിയോ മീ 100.3 എഫ്.എം വ്യത്യസ്തമായ പരിപാടികളുമായി മറ്റു ചാനലു കളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.

രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ റേഡിയോ മീയ്ക്ക് അഭിമാനിക്കാന്‍ മറ്റൊരു മഹത്തായ നേട്ടം മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ റേഡിയോ മീയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ചുമതലയേറ്റിരിക്കുന്നു എന്നുള്ളതാണ്.

പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലയളവില്‍ തന്നെ റേഡിയോ മീ തങ്ങള്‍ വെറുമൊരു വിനോദോപാധി മാത്രമല്ലെന്ന് തെളിയിച്ചതായും ഫൊക്കാന ഭാരവാഹികള്‍ വിലയിരുത്തി. ഉത്തരാഘണ്ഡ് പ്രളയബാധിതകര്‍ക്കായി ശ്രോതാക്കളുടെ സഹായത്തോടെ നടത്തിയ സഹായ സമാഹരണവും മലയാള ഭാഷയുടെ ഔന്നിത്യം വിളിച്ചോതുന്ന അമ്മ മലയാളവും വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും ശ്രദ്ധേയമായി.

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറായ റേഡിയോ മീയിലൂടെ അദ്ദേഹത്തിന്റെ ബ്‌ളോഗുകള്‍ അദ്ദേഹം തന്നെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ റേഡിയോ സ്‌റ്റേഷനുണ്ട്.

വാഹന യാത്രകളില്‍ കൂട്ടായി എത്തുന്ന ഡ്രൈവ് ടൈം ഷോകളായMorning Madness Dw Drive with Meഉം കേള്‍ക്കാതെ അവരുടെ ഒരു ദിവസം പൂര്‍ണമാകുന്നില്ല. നാടിലെയും ഗള്‍ഫിലേയും സിനിമ വിശേഷങ്ങള്‍ അറിയാന്‍ Me Talkies Dw Box Office ഉം കേട്ടാല്‍ മതി.

രാത്രികളും വരാന്ത്യവും സംഗീതത്താല്‍ ആഘോഴിക്കാന്‍ ഉൃലമാ െ& ആഹൗല െഉം 20 ഉആ ഉം. മലയാളത്തിലെ ആദ്യത്തെ റേഡിയോ േൃമ്‌ലഹീഴൗല ആയ ങശഹല െീേ ഴീ ഓരോ ആഴ്ചയിലും പുതിയ യാത്രകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.

റേഡിയോ മീ 100.3 എഫ്എമ്മിനെ മറ്റു റേഡിയോകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ചായ്‌വകളില്ലാത്ത കൃത്യതയാര്‍ന്ന വാര്‍ത്തയും വാര്‍ത്താധിഷ്ടിത പരിപാടികളുമാണ്. യുഎഇ ദിനവും ആദ്യം കേള്‍ക്കുന്ന വാര്‍ത്ത ഞമറശീാല 100.3 ളാ ന്റെതാണ്. എറ്റവും പുതിയ വാര്‍ത്തകള്‍ രാവിലെ 5.50 മുതല്‍ രാത്രി 11.50 വരെ ഓരോ മണിക്കൂറിന്റെയും 10 മിനിറ്റു മുന്‍പേ ശ്രോതകള്‍കിടയില്‍ നിറയുന്നു.

മാധ്യമ അവലോകന പരിപാടിയായ ങല ഞലുീൃലേൃ, ജനങ്ങളുടെ ചര്‍ച്ചാവേദിയായ ഠമഹസശിഴ ജീശി,േ ഉച്ച സമയത്ത് എത്തുന്ന ഹശളല @ാലേൃീ,രീരസ മേശഹ, വനിതാ പ്രോഗ്രാമായ ൃലമഹ ംീാലി,ളശൃേെ ുലൃീെി, ങല രീൗി േറീംി തുടങ്ങിയ വിനോദ വിജ്ഞാന പരിപാടികളും ഞമറശീ ങല ശ്രോതകള്‍ക്കായി ഒരുക്കുന്നു.

ഇവയോടൊപ്പം പ്രശസ്ത സംഗീത നിരൂപകന്‍ എം.ബി. സനില്‍കുമാര്‍ ഒരുക്കുന്ന സംഗീതമേ ജീവിതം, പ്രശസ്ത ഗായിക കെ.എസ് ചിത്ര നയിക്കുന്ന റേഡിയോ റിയാലിറ്റി മ്യൂസിക് ഷോ ഭഇ ങമഷീൃ' എന്നീ പരിപാടികളും ഈ വര്‍ഷം മുതല്‍ ഇന്റര്‍നാഷണല്‍ റേഡിയോ മീ അവാര്‍ഡ്‌സ് (കഞഅ) എന്ന പേരില്‍ വിവിധ ശ്രേണിയിലുള്ള അന്താരാഷ്ട്ര അവാര്‍ഡുകള്‍ എര്‍പ്പെടുത്തുമെന്നും റേഡിയോ മീ സിഇഒ ഗരീഷ് നായര്‍ അറിയിച്ചു.

ആഗോള മാധ്യമങ്ങളില്‍ നിന്നും റേഡിയോ മീയെ തെരഞ്ഞെടുതിലുള്ള നന്ദി റേഡിയോ മീ ഹെഡ് ഓഫ് പ്രോഗ്രാംസ് ക്രിസ് അയ്യരും റേഡിയോ മീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അരുണ്‍ മോഹനും റേഡിയോ മീ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗിരീഷ് നായരും ഫൊക്കാനയോട് പങ്കുവച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക