Image

ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് നടത്തി

Published on 26 December, 2013
ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് നടത്തി
കുവൈറ്റ്: ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആറാമത് സ്‌പോര്‍ട്‌സ് മീറ്റ് നടത്തി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും ആവേശ തിമര്‍പ്പില്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. 

ഔസ് അല്‍ ഷാഹിന്‍, പ്രമുഖ വ്യവസായി കെ.ജി ഏബ്രഹാം, സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ അനീസ് അഹമ്മദ്, മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് വലിയകത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. 

തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികള്‍ സ്‌പോര്‍ട്‌സ് മീറ്റ് അവിസ്മരണീയമാക്കി. ആരോഗ്യം അനുപേക്ഷണീയം എന്ന മുദ്രാവാക്യത്തിലൂന്നി കുട്ടികള്‍ അവതരിപ്പിച്ച എയറോബിക്‌സ് ആകര്‍ഷകമായ ഇനമായിരുന്നു. 

നാലു ഹൗസുകളിലായി നടത്തിയ വിവിധ മത്സരയിനങ്ങളില്‍ നളന്ദ ഹൗസ് ചാമ്പന്മാരായി. സാരാഭായി ഹൗസ് റണ്ണര്‍ അപ്പും ശാന്തിനികേതന്‍ രണ്ടാമത് റണ്ണര്‍അപ്പുമായി. 

അത്‌ലറ്റുകളില്‍ നവവാഗ്ദാനങ്ങളായി പെണ്‍കുട്ടികളില്‍ അമീന എന്‍ടിവീട്ടിലും ലൂയിസ് ഫിലിപ്പും ആണ്‍കുട്ടികളില്‍ മുഹമ്മദ് അഷിഫും മുഹമ്മദ് ഷബീറും വിജയികളായി. വ്യക്തിഗത ചാമ്പ്യന്മാരായി ഫാത്തിമ ഷബു, വഫീഖ്, സ്വാതി സജീവ്, ഫെമി റഷീദ്, സഹദ് അബ്ദുള്‍ അസീസ് എന്നിവരും വിജയികളായി. 

വിജയികള്‍ക്കുള്ള ട്രോഫി സ്‌കൂള്‍ ഡയറക്ടര്‍ മലയില്‍ മൂസക്കോയ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ എഫ്.എം ബഷീര്‍ അഹമ്മദ് സ്വാഗതം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക