Image

നവോദയ - നെസ്‌റ്റോ ചിത്രരചനാ മത്‌സരം നടത്തി

Published on 23 December, 2013
നവോദയ - നെസ്‌റ്റോ ചിത്രരചനാ മത്‌സരം നടത്തി
റിയാദ്: റിയാദ് നവോദയയുടെ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റും ചേര്‍ന്ന് ഡിസംബര്‍ 20ന് (വെള്ളി) നെസ്‌റ്റോയില്‍ നടത്തിയ ചിത്ര രചനാ മത്‌സരത്തില്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് 911-ലധികം കുട്ടികള്‍ പങ്കെടുത്തു. അസീസിയിലെ നസ്‌റ്റോ - ഗാര്‍ഡനിയാ മാളിലാണ് മത്‌സരങ്ങള്‍ നടന്നത്. എല്‍.കെ.ജി മുതല്‍ 23-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്‌സരം നടത്തിയത്. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പെന്‍സിലോ. ക്രയോണ്‍സോ ഉപയോഗിച്ച് ഇഷ്ടമുള്ള ചിത്രങ്ങള്‍ വരയ്ക്കാനുള്ള സ്വാതന്ത്ര്യവും ആവശ്യാനുസരണം സമയവും അനുവദിച്ചിരുന്നു. കൂടുതല്‍ കുട്ടികളും മരങ്ങളും കൃഷിയിടങ്ങളും അടങ്ങുന്ന ഗ്രാമീണ ചാരുതയാണ് പേപ്പറില്‍ പകര്‍ത്തിയത്. മരുഭൂമിയില്‍ കഴിയുമ്പോഴും പ്രവാസി കുട്ടികളുടെ മനസിലും നാടും വീടും ഗ്രാമവും നദികളും പൂക്കളും തന്നെയാണ് നിറയുന്നത്. 

മൃഗങ്ങളുടേയും പക്ഷികളുടേയും ചിത്രങ്ങള്‍ വരച്ച് തങ്ങളുടെ സര്‍ഗശേഷി പ്രകടിപ്പിച്ച കുട്ടികളും കുറവല്ല. ആറു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പൂന്തോട്ടം നഗരം എന്നിങ്ങനെ രണ്ട് വിഷയങ്ങളില്‍ ഒരെണ്ണമായിരുന്നു ജലഛായം ഉപയോഗിച്ച് വരയ്‌ക്കേണ്ടത്. ഭൂരിപക്ഷം കുട്ടികളും പൂന്തോട്ടത്തിന്റെ വൈവിധ്യമാര്‍ന്ന വര്‍ണങ്ങള്‍ തീര്‍ത്തപ്പോള്‍ ഫൈസലിയും കിംഗ്ഡം ടവര്‍ അടങ്ങുന്ന റിയാദ് നഗരത്തന്റെ ചിത്രം പേപ്പറില്‍ പകര്‍ത്തിയ കുട്ടികളും കുറവല്ല. 

0 മുതല്‍ 23-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ ജലഛായം ഉപയോഗിച്ച് മോഡല്‍ ഡ്രോയിംഗാണ് ഉണ്ടായിരുന്നത്. മികച്ച നിലവാരമാണ് ചിത്ര രചനയില്‍ കുട്ടികള്‍ പുലര്‍ത്തിയതെന്ന് ചിത്രകാരന്‍ കൂടിയായ നവോദയ സാംസ്‌കാരിക കമ്മിറ്റിയംഗം ഷൈജു ചെമ്പൂര്‍ പറഞ്ഞു. 

ഇന്ത്യന്‍ കുട്ടികള്‍ക്കായി മാത്രമായിരുന്നു മത്‌സരമെങ്കിലും മത്‌സര വാര്‍ത്തയറിഞ്ഞ് സൗദി, ഈജിപ്റ്റ്, സുഡാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികള്‍ക്കും ചിത്ര രചനയില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കി. എല്ലാ വിഭാഗത്തിലും പ്രവേശനം പൂര്‍ണമായും സൗജന്യമായിരുന്നു. മത്‌സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പാര്‍ട്ടിസി0േഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്തി വിജയികളെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. 

211-ഓളം നവോദയ പ്രവര്‍ത്തകരും നസ്‌റ്റോ ജീവനക്കാരും മത്‌സരങ്ങള്‍ നിയന്ത്രിച്ചു. നെസ്‌റ്റോ സി.ഇ.ഒ അഷറഫ്, സൂപ്പര്‍വൈസര്‍ ഷറീം, നവോദയ ഭാരവാഹികളായ ഉദയഭാനു, രതീഷ്, ബാലകൃഷ്ണന്‍, അഹമ്മദ് മേലാറ്റൂര്‍, യാസര്‍, രാജേന്ദ്രന്‍ നായര്‍, പൂക്കോയ തങ്ങള്‍, ജയകുമാര്‍, ബാബുജി, പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക