Image

രണ്ടു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട; ഫൈസി നാട്ടിലേക്ക്

Published on 23 December, 2013
രണ്ടു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട; ഫൈസി നാട്ടിലേക്ക്
മക്ക: മക്കയിലെ മത, സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായ എല്‍.കെ മൊയ്തീന്‍ കുട്ടി ഫൈസി പെരുവള്ളൂര്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. 92 ലാണ് ആദ്യമായി സൗദിയിലെത്തുന്നത്. കുറച്ചുകാലം ജിദ്ദയിലെ ഒരു പള്ളിയില്‍ സേവനം ചെയ്ത അദ്ദേഹം ചെറിയ ഇടവേളയ്ക്കുശേഷം മക്കയിലെത്തുകയായിരുന്നു. 

വിശുദ്ധ ഹറമില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സേവനവുമായി സജീവ രംഗത്ത് ഉണ്ടാവാറുള്ള ഫൈസിയുടെ സാന്നിധ്യം പലര്‍ക്കും ആശ്വാസമാണ്. മക്കയില്‍ തീര്‍ഥാടനത്തിന് എത്തുന്ന നാട്ടുകാര്‍ക്കും പരിചയക്കര്‍ക്കും ഒരു ഇടത്താവളമായിരുന്നു പലപ്പോഴും ഫൈസിയുടെ താമസ സ്ഥലം. മക്കയുടെ പ്രത്യേകിച്ച് ഹറമിന്റെ വികസനങ്ങള്‍ നേരില്‍ കാണാന്‍ ഭാഗ്യം സിദ്ധിച്ച ഫൈസി ഭരണകൂടം തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്ന സൗകര്യങ്ങളില്‍ നന്ദി പ്രകാശിപ്പിച്ചു. എന്നാല്‍ സൗകര്യങ്ങള്‍ കൂടുമ്പോള്‍ സൃഷ്ടാവില്‍ നിന്നുള്ള പ്രതിഫലം കുറഞ്ഞു പോകുമോ എന്ന കാര്യത്തില്‍ ആശങ്കയും പങ്കുവച്ചു.

മക്ക ഐസിഎഫ് പ്രസിഡന്റായ ഫൈസി, ജാമിയ സാദിയ മക്ക കമ്മിറ്റി വൈസ് പ്രസിഡന്റും മര്‍ക്കസ് മക്ക കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ജോലിക്കിടയില്‍ ലഭിക്കുന്ന ഒഴിവു സമയങ്ങള്‍ സാമൂഹിക സേവന പ്രവര്‍ത്തനത്തിനും വിശുദ്ധ ഹറം ഷരീഫിലും ചിലവഴിക്കാനായത് പ്രവാസ ജീവിതത്തിലെ ഭാഗ്യമായി ഫൈസി ഓര്‍ക്കുന്ന ഫൈസി നാട്ടിലെത്തിയാലും ശിഷ്ട ജീവിതം സാമൂഹിക, സേവന രംഗത്ത് ചെലവഴിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. 

ഫൈസിക്ക് മക്ക കഇഎ ഞടഇ ഘടകങ്ങള്‍ യാത്രയയപ്പ് നല്‍കി. കഇഎ സൗദി നാഷണല്‍ സെക്രട്ടറി ജലീല്‍ വെളിമുക്ക് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സഖാഫി കുറ്റിയാടി അധ്യക്ഷത വഹിച്ചു. കുഞ്ഞാപ്പു ഹാജി പട്ടര്‍ക്കടവ്, ബഷീര്‍ മുസ്‌ലിയാര്‍ അടിവാരം, ഉസ്മാന്‍ കുറുകത്താണി, ഗഫൂര്‍ മുസ്‌ലിയാര്‍, അബ്ദുസമദ് പെരിമ്പലം ആശംസകള്‍ അറിയിച്ചു. നജിം തിരുവനന്തപുരം സ്വാഗതവും എന്‍ജിനിയര്‍ മുനീര്‍ വാഴക്കാട് നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

രണ്ടു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട; ഫൈസി നാട്ടിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക