Image

ജിദ്ദ നവോദയ കായിക മേള ഡിസംബര്‍ 27ന്

Published on 23 December, 2013
ജിദ്ദ നവോദയ കായിക മേള ഡിസംബര്‍ 27ന്
ജിദ്ദ: ജിദ്ദ നവോദയ സില്‍വലര്‍ ജൂബിലി സമാപന പരിപാടികളുടെ ഭാഗമായി കായികമേള സംഘടിപ്പിക്കും. 27ന് ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കായിക പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. കുട്ടികള്‍ക്കുവേണ്ടി സബ് ജൂണിയര്‍ (നാലാം ക്ലാസ് വരെ), ജൂണിയര്‍ (5 മുതല്‍ 7 ക്ലാസ് വരെ), സീനിയര്‍ (8 മുതല്‍ 12 ക്ലാസ് വരെ). ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് മത്സരം.

12 ക്ലാസിനു മുകളിലുള്ള മുഴുവന്‍ പേരെയും ജനറല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വനിതകള്‍ക്കു പ്രത്യേക മത്സരം നടത്തും. 

സബ് ജൂണിയര്‍: മിഠായി പെറുക്കല്‍, തവള ചാട്ടം, 50 മീറ്റര്‍ ഓട്ടം, ജൂനിയര്‍ വിഭാഗത്തില്‍ ചാക്ക് റയ്‌സ്, ലമണ്‍ സ്പൂണ്‍, 50, 100 മീറ്റര്‍ ഓട്ടം. 

സീനിയര്‍ ആണ്‍കുട്ടികള്‍: 100, 200 മീറ്റര്‍ ഓട്ടം, ചാക്ക് റയ്‌സ് ലോംഗ് ജംപ്. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടം, ലെമന്‍ സ്പൂണ്‍, കാന്‍ഡില്‍ റെയ്‌സ്, മ്യൂസിക്കല്‍ ചെയര്‍, ജനറല്‍ വിഭാഗത്തില്‍ പുരുഷന്മാര്‍ക്ക് 100, 200 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഷോട്ട്പുട്ട്, വെള്ളംകുടി മത്സരം, പെനാല്‍ട്ടി ഷൂട്ട് ഔട്ട്, 400 മീറ്റര്‍ നടത്തം, 4 ഃ 100 മീറ്റര്‍ റിലേ, വടംവലി, ജനറല്‍ വിഭാഗത്തിലെ വനിതകള്‍ക്കായി ലെമണ്‍ സ്പൂണ്‍, കാന്‍ഡില്‍ റെയ്‌സ്, 50 മീറ്റര്‍ ഓട്ടം, വെള്ളം നിറയ്ക്കല്‍, മ്യൂസിക്കല്‍ ചെയര്‍, വടംവലി. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. 

നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രക്ഷാധികാരി വി.കെ അബ്ദുള്‍ റൗഫ്, സ്‌പോര്‍ട്‌സ് വേദി കണ്‍വീനര്‍ സലാഹുദീന്‍ വെമ്പായം, നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം എന്നിവര്‍ പങ്കെടുത്തു.

ഐയ്യര്‍ സാമര്‍ ഡിസ്ട്രിക്ടിലെ പഴയ ആടു അലകക്കെ സമീപമുള്ള അല്‍ നക്കീല്‍ വില്ലയിലാണ് മത്സരങ്ങള്‍. ജിദ്ദയിലെ എല്ലാ മലയാളികളും ഈ മത്സരത്തില്‍ പങ്കെടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: നവോദയ രക്ഷാധികാരി വി.കെ അബ്ദുള്‍ റൗഫ് (0506670 866), ഷിബു തിരുവനന്തപുരം (0535504015), നവാസ് വെമ്പായം (0508170465), സലാഹുദീന്‍ വെമ്പായം (0508911024) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

ജിദ്ദ നവോദയ കായിക മേള ഡിസംബര്‍ 27ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക