Image

കൈരളി കള്‍ച്ചറല്‍ സെന്റര്‍ ക്രിസ്മസ് ആഘോഷിച്ചു

Published on 22 December, 2013
കൈരളി കള്‍ച്ചറല്‍ സെന്റര്‍ ക്രിസ്മസ് ആഘോഷിച്ചു
അബുദാബി: കൈരളി കള്‍ച്ചറല്‍ ഫോറം എന്‍പിസിസി അങ്കണത്തില്‍ വിവിധ പള്ളികളിലെ കരോള്‍ സംഘങ്ങള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വികാരി ഫാ. ചെറിയാന്‍ കെ. ജേക്കബ് ക്രിസ്മസ് കരോള്‍ സന്ദേശം നല്‍കി കേക്കു മുറിച്ച് ഉദ്ഘാടനം ചെയ്തു.

കൈരളി പ്രസിഡന്റ് മുസ്തഫ മാവിലായി അധ്യക്ഷത വഹിച്ച യോഗത്തില്‍ മാര്‍ത്തോമ്മ യുവജനസഖ്യം അബുദാബി രക്ഷാധികാരി നിബു സാം ഫിലിപ്പ്, പാക്കിസ്ഥാന്‍ ചര്‍ച്ചിനെ പ്രതിനിധീകരിച്ച് അലക് സബീര്‍ ഹസന്‍, എന്‍പിസിസി ഹെഡ് ഓഫ് അഡ്മിന്‍ രാജന്‍ ചെറിയാന്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും ടെറന്‍സ് തോമസ് നന്ദി പറഞ്ഞു. തുടര്‍ന്നു കേരള സോഷ്യല്‍ സെന്റര്‍ നടത്തുന്ന ഭരത് മുരളി നാടകോത്സവത്തില്‍ കൈരളി കള്‍ച്ചറല്‍ ഫോറം അവതരിപ്പിക്കുന്ന കിഴവനും കടലും എന്ന നാടകത്തിന്റെ ടിക്കറ്റ് വില്‍പ്പന രാജന്‍ ചെറിയാന്‍ ഇസ്മയില്‍ കൊല്ലത്തിനു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. 

പരിപാടികള്‍ക്ക് കോശി, രാജന്‍ കണ്ണൂര്‍, അനില്‍ പുത്തൂര്‍, അജി, ശാന്തകുമാര്‍, അഷ്‌റഫ് ചമ്പാട്, ഷബീര്‍, മോഹനന്‍, മുഹമ്മദ് കുഞ്ഞി, ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

കൈരളി കള്‍ച്ചറല്‍ സെന്റര്‍ ക്രിസ്മസ് ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക