Image

അബുദാബി സിഎസ്‌ഐ ഇടവകയുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് നടത്തി

Published on 22 December, 2013
അബുദാബി സിഎസ്‌ഐ ഇടവകയുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് നടത്തി
അബുദാബി: അബുദാബി സിഎസ്‌ഐ (മലയാളം) ഇടവകയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസ് ഹൃദ്യമായി. 

ഡിസംബര്‍ 20ന് (വെള്ളി) വൈകിട്ട് സെന്റ് ആഡ്രൂസ് ദേവാലയത്തില്‍ നടന്ന കരോളില്‍ സാം ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 50 അംഗ ഗായകസംഘം M.Thomas Thomas, John F. Wade, John Parker Thomas Ipe, Adolphe Adam, J.E. Mathew ചിട്ടപ്പെടുത്തിയ നിരവധി ക്രിസ്മസ് ഗാനങ്ങള്‍ സംഘം ആലപിച്ചു. പ്രസ്തുത കരോള്‍ സര്‍വീസില്‍  Sam Jaisunder, (Scripture Union, Chennai) ക്രിസ്മസ് സന്ദേശം നല്‍കി. ഇടവക വികാരി റവ. മാത്യു മാത്യു ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക