Image

ദുബായില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അനുസ്മരണം നടത്തി

Published on 22 December, 2013
ദുബായില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അനുസ്മരണം നടത്തി
ദുബായ്: തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദുബായ് കെഎംസിസി ഹാളില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അനുസ്മരണ സമ്മേളനം നടത്തി. 

സമ്മേളനം ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. ശ്രീപത്മനാഭ ദാസ പദവിയുടെ പരിശുദ്ധിയും പ്രഭാവവും ജീവിതാന്തംവരെ സംരക്ഷിച്ച ഋഷിതുല്യനായ രാജര്‍ഷിയാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെന്ന് അദ്ദേഹം പറഞ്ഞു. 

കൗണ്‍സില്‍ പ്രസിഡന്റ് ഏബ്രഹാം പി. സണ്ണി അധ്യക്ഷത വഹിച്ചു. കൗഠണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ് ഇടിക്കുള, കെഎംസിസി യുഎഇ ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, റെയ്‌സ് തലശേരി, ഡോ. മീന വര്‍മ്മ, ഒ.കെ. ഇബ്രാഹിം, ഫാ. വി.ടി. തോമസ് കോര്‍ എപ്പിസ്‌കോപ്പാ, ഉദയവര്‍മ്മ, അശോക് കുമാര്‍, രമേശ് പനയം, ശ്രീകണ്ഠന്‍ നായര്‍, ഫിലിപ്പ് ഈശോ, റഫീഖ് മേമുണ്ട, ദിലീപ് ചെറിയാന്‍, രമേശ് കൊട്ടാരത്തില്‍, രാജന്‍ കോളവിപ്പാലം എന്നിവര്‍ പ്രസംഗിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദരാജ് സിന്ധ്യ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് സാമൂതിരി, ഡോ. ബി.ആര്‍ ഷെട്ടി എന്നിവരുടെ അനുശോചന സന്ദേശം ചടങ്ങില്‍ വായിച്ചു.

കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ് ഇടിക്കുള തയാറാക്കിയ മഹാരാജാവിന്റെ ജീവചരിത്രം ഡോക്കുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. യുഎഇയിലെ വിവിധ സംഘാടനാ പ്രതിനിധികള്‍ മഹാരാജാവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ദുബായില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അനുസ്മരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക