Image

ബസേലിയോ-2014് : 2014 ജനുവരി മൂന്നിന്

Published on 22 December, 2013
ബസേലിയോ-2014് : 2014 ജനുവരി മൂന്നിന്
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ആത്മീയ- ജീവകാരുണ്യപ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ 40-ാം വാര്‍ഷികവും പ്രസ്ഥാനത്തിന്റെ കാവല്‍പിതാവും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മൂന്നാമത് കാതോലിക്കയുമായിരുന്ന ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 50-ാം ഓര്‍മ്മ പെരുന്നാളും കൊണ്ടാടുന്നു. 

പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതിയന്‍ ബാവായുടെ നാമത്തിലുള്ള ഏക പ്രസ്ഥാനമെന്ന നിലയില്‍ പരി. ബാവായുടെ 50-ാം ഓര്‍മ്മപെരുന്നാള്‍ കൊണ്ടാടുന്ന 2014 ജനുവരി മൂന്നിന് (വെള്ളി) മാര്‍ ബസേലിയോസ് മൂവ്‌മെന്റ്, 'ബസേലിയോ 2014' എന്ന പേരില്‍ വിപുലമായ ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

രാവിലെ എന്‍ഇസികെ യില്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന യും നേര്‍ച്ചവിളമ്പും നടക്കും. വൈകിട്ട് അബാസിയ മറീനഹാളില്‍ ആഘോഷപരിപാടികളോടനുബന്ധിച്ച് പൊതുസമ്മേളനവും തുടര്‍ന്ന് കേരളത്തിലെ പ്രശസ്ത ഗായകര്‍ നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ ഗാനമേളയും ഉണ്ടായിരിക്കും. സമ്മേളനത്തില്‍ മലങ്കരസഭയുടെ അടൂര്‍- കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍, മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി, മലങ്കര അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, റവ.ഫാ. ഇഞ്ചക്കാട്ട് ജോര്‍ജ് കോര്‍-എപ്പിസ്‌കോപ്പാ എന്നിവര്‍ വിശിഷ്ഠാതിഥികളായി പങ്കെടുക്കും. 

പ്രസ്ഥാനത്തിന്റെ 40-ാം വാര്‍ഷികവും കാവല്‍പിതാവിന്റെ 50-ാം ഓര്‍മ്മപ്പെരുന്നാളും ആഘോഷിക്കുന്ന സുവര്‍ണമുഹൂര്‍ത്തത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ മിഷന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതുപ്പാടി സെന്റ് ജോര്‍ജ് ചാരിറ്റബിള്‍ ഡയാലിസിസ് സെന്ററിന് അഞ്ച് ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കി 'ബസേലിയോസ് കിഡ്‌നി ഡയാലിസിസ് പദ്ധതി'ക്ക് തുടക്കം കുറിക്കും. കേരളത്തിന്റെ വടക്കന്‍ മേഖലയില്‍ പ്രത്യേകിച്ചും മലബാര്‍ മേഖലയിലുള്ള നിരാലംബരായ വൃക്കരോഗികളുടെ ജീവിതത്തിലേക്ക് ഒരു ചെറുതിരിനാളം എത്തിക്കുവനുള്ള എളിയശ്രമത്തിന്റെ ഭാഗമായിട്ടാണ് മാര്‍ ബസേലിയോസ് മൂവ്‌മെന്റ് പ്രസ്തുത പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

ബസേലിയോ-2014് : 2014 ജനുവരി മൂന്നിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക