Image

'ഇന്നലെയുടെ ഇശലുകള്‍' ഡിസംബര്‍ 27ന് ദുബായില്‍

Published on 21 December, 2013
'ഇന്നലെയുടെ ഇശലുകള്‍' ഡിസംബര്‍ 27ന് ദുബായില്‍
ദുബായ് : മാപ്പിളപാട്ടിനെയും മാപ്പിള കലകളെയും ഇഷ്ടപ്പെടുന്നവരുടെ ഫെയ്‌സ് ബുക്ക് കൂട്ടായ്മയാണ് ഇശല്‍മാല ഫെയ്‌സ് ബുക്ക് ഗ്രൂപ്പ്. മാപ്പിളപാട്ടിന്റെ കുലപതി വി.എം കുട്ടി മാസ്റ്റര്‍ ഒരു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത ഈ ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികം ആംബിയന്റ് ഇവന്റ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെ വിവിധ പരിപാടികളോടെ ദുബായ് ഗര്‍ഫൂദ് ജിജിഐസിഒ മെട്രോ സ്റ്റേഷനു സമീപമുള്ള കിന്റര്‍ഗാര്‍ഡന്‍ സ്റ്റാര്‍ട്ടേഴ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 27ന് (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ നടക്കും. 

മാപ്പിളപാട്ട് ഗവേഷണ രംഗത്ത് പ്രശസ്തനായ ഫൈസല്‍ എളേറ്റലിന്റെ നേതൃത്വത്തില്‍ ഈ രംഗത്തെ പത്തോളം ഗായിക-ഗായകന്മാര്‍ ചേര്‍ന്ന് എക്കാലത്തേയും ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഗാനങ്ങള്‍ ആലപിക്കും.

ഇശല്‍ വഴികള്‍ കടന്നുവന്ന ചരിത്ര പശ്ചാത്തലത്തോടുകൂടി അവതരിപ്പിക്കുന്ന ഇന്നലെയുടെ ഇശലുകള്‍ എന്ന ഈ പരിപാടിയായിരിക്കും. ഏറ്റവും ആകര്‍ഷണം. 

എം.എസ് ബാബുരാജിന്റെ ശിഷ്യനായ ജോയി വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നാട്ടില്‍നിന്നെത്തുന്ന സംഗീതമേളക്കാരാണ് ഇതിന് ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. പ്രമുഖ മാപ്പിളപാട്ട് ഗായകരായ എം.എ ഗഫൂര്‍, ഗാനമേള വേദിയിലെ ആവേശം ഇസ്മയില്‍ തളങ്കര, ഇശലിന്റെ രാജാത്തി കണ്ണൂര്‍ സീനത്ത്, യുസഫ് കാരക്കാട്, കൈരളി ചാനലിലെ സിംഗ് എന്‍. വിന്‍, അവതാരികയും പിന്നണി ഗായികയുമായ സുമി അരവിന്ദ്, കസവുതട്ടം ജേതാക്കളായ ഷിറിന്‍ ഫാത്തിമ, കൊല്ലം റസാഖ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. 

ചടങ്ങില്‍ പ്രഥമ ഇശല്‍ മാല ടി. ഉബൈദ് പുരസ്‌കാരം സാമൂഹ്യ കലാ-സാംസ്‌കാരിക രംഗത്ത് തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച കെ. മുഹമ്മദ് ഈസ സാഹിബിനു വിശിഷ്ടാതിഥി ഇന്ത്യന്‍ പാര്‍ലമെന്ററി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ സമ്മാനിക്കും. 

ചടങ്ങിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക