Image

പേരാമ്പ്ര ജബലുന്നൂര്‍ ഇസ്‌ലാമിക് കോപ്ലക്‌സ്; ബഹ്‌റൈനില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

Published on 21 December, 2013
പേരാമ്പ്ര ജബലുന്നൂര്‍ ഇസ്‌ലാമിക് കോപ്ലക്‌സ്; ബഹ്‌റൈനില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി
മനാമ: പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനകരമായ നിരവധി സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ജബലുന്നൂര്‍ ഇസ്‌ലാമിക് കോപ്ലക്‌സിന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ 2014 ഏപ്രിലില്‍ ചേരാനിരിക്കുന്ന ജനറല്‍ ബോഡിക്കു മുമ്പായി ത്രിമാസ പ്രചാരണ പ്രവര്‍ത്തനങ്ങളും മെംബര്‍ഷിപ്പ് കാമ്പയിനും ആരംഭിച്ചു. 

കഴിഞ്ഞ ദിവസം മനാമ കെഎംസിസി ഹാളില്‍ ചേര്‍ന്ന ചടങ്ങിലാണ് ഇതിനു തുടക്കം കുറിച്ചത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ജബലുന്നൂര്‍ ഇസ്‌ലാമിക് കോപ്ലക്‌സിന്റെ പ്രചാരണവുമായി സ്ഥാപനത്തിന്റെ മുഖ്യകാര്യദര്‍ശിയായ റഫീഖ് സകരിയ ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം ബഹ്‌റൈന്‍ സന്ദര്‍ശിച്ചിരുന്നു. 

ഫാമിലി കൗണ്‍സിലിംഗ് സെന്റ്ര്‍ ഉള്‍പ്പെടെയുള്ള നിരവധി ജനകീയമായ പല പദ്ധതികളും സ്ഥാപനം നടപ്പിലാക്കുമെന്ന് അന്ന് വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ അറിയിക്കുകയും ചെയ്തിരുന്നു. 

ഇതിന്റെ തുടര്‍ച്ചയായാണ്, കുറഞ്ഞ കാലം കൊണ്ട് നാടിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു സാംസ്‌കാരിക കേന്ദ്രമായി മാറിയ സ്ഥാപനത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന വിപുലമായ കര്‍മ്മ പദ്ധതികളുകളുമായി ഇപ്പോള്‍ ബഹ്‌റൈനില്‍ പ്രചാരണ കാമ്പയിന്‍ ആചരിക്കുന്നത്.

മനാമ കെഎംസിസി ഹാളില്‍ അബ്ദുറഹ്മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ഒ.വി. അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. സ്ഥാപന പ്രചാരണവുമായി എത്തിയ പി.എം. കോയ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. മെമ്പര്‍ഷിപ്പ് കാമ്പയിനും അദ്ദേഹം തുടക്കം കുറിച്ചു. കമ്മിറ്റി ഭാരവാഹികളായ റഷീദ് പേരാമ്പ്ര, മുഹ്‌യുദ്ദീന്‍ പേരാമ്പ്ര, വി.എം കുഞ്ഞി മൊയ്തീന്‍ ഹാജി, മുഹമ്മദ് മാക്കൂല്‍, മുഹമ്മദ് ഹാജി, റഷീദ് എന്‍.കെ എന്നിവര്‍ പങ്കെടുത്തു. ഒ.പി. ഹനീഫ സ്വാഗതവും അസീസ് പേരാമ്പ്ര നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33624861.

പേരാമ്പ്ര ജബലുന്നൂര്‍ ഇസ്‌ലാമിക് കോപ്ലക്‌സ്; ബഹ്‌റൈനില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക