സിബി.ഐ ഡയറിക്കുറിപ്പിന് അഞ്ചാം ഭാഗം: മേഘ്നാരാജും പ്രധാന വേഷത്തില്‍
Published on 21 December, 2013
ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ നടി മേഘ്നാരാജ് നായികമാരില്‍
ഒരാളായി എത്തുന്നു. കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സേതുരാമയ്യരുടെ
വേഷത്തില്‍ മമ്മൂട്ടിക്ക് പകരം എത്തുന്നത് ആക്ഷന്‍ നായകന് സുരേഷ്
ഗോപിയാണ്.
ചിത്രത്തിലേക്ക് അഭിനയിക്കുന്നതിനുള്ള ഓഫര്‍ ലഭിച്ചതായി മേഘ്ന
സ്ഥിരീകരിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഡേറ്റ് സംബന്ധിച്ച ചെറിയ
പ്രശ്നങ്ങളുണ്ടെന്നും ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നും മേഘ്ന
പറഞ്ഞു.
നേരത്തെ ബാങ്കിംഗ് അവേഴ്സ് 10 ടു 4 എന്ന കെ. മധു ചിത്രത്തിലും
മേഘ്ന അഭിനയിച്ചിരുന്നു. ദീഫന് സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാര്‍ എന്ന
സിനിമയ്ക്കു ശേഷം സുരേഷ് ഗോപിയും മേഘ്നയും വീണ്ടും ഒന്നിക്കുന്ന ചിത്രം
കൂടിയാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല