Image

ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കൂട്ടി

Published on 20 December, 2013
ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കൂട്ടി
കൊണേ്ടാട്ടി: കേരളത്തില്‍ നിന്നു ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യയും വിദേശവിമാന കമ്പനികളും കുത്തനെ കൂട്ടി. ക്രിസ്മസ്, ദുബായ് ഫെസ്റ്റ്, ഉമ്ര തീര്‍ഥാടനം തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് ഇരട്ടി വര്‍ധിപ്പിച്ചിരിക്കുന്നത്. ഷാര്‍ജ, ദുബായ്, അബുദാബി, ഒമാന്‍, മസ്‌കറ്റ്, സൗദി അറേബ്യ, കുവൈറ്റ് മേഖലകളിലേക്കെല്ലാം നിലവിലെ ടിക്കറ്റിന്റെ ഇരട്ടി തുകയാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്. സൗദിയിലേക്കാണ് കനത്ത നിരക്ക് നല്‍കേണ്ടി വരുന്നത്. ഉംറ തീര്‍ഥാടനം ആരംഭിച്ചതോടെ സാധാരണ നിരക്ക് ലഭിക്കാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്.

കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് 9600രൂപക്ക് ലഭിച്ചിരുന്ന ടിക്കറ്റ് ഇപ്പോള്‍ 25000 വരെ നല്‍കണം. യാത്രക്കാരന്‍ ടിക്കറ്റ് അന്വേഷിച്ചെത്തുമ്പോള്‍ ബിസിനസ് ക്ലാസ് മാത്രമാണ് ലഭിക്കുന്നത്. ആയതിനാല്‍ തന്നെ 25000 ത്തിന് മുകളിലാണ് നിരക്ക് നല്‍കേണ്ടത്. സാധാരണനിരക്കുകള്‍ പൂര്‍ണമായും വിമാനകമ്പനികള്‍ പിന്‍വലിച്ച നിലയിലാണ്. എന്നാല്‍ യാത്രയുടെ മണിക്കൂറുകള്‍ക്ക് മുന്‍പ് ഇത് വെബ്‌സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക