Image

'മൈ മാസ്റ്റര്‍ ഹല പതിനാലാം രാവ് 2014' സ്വാഗത സംഘം രൂപീകരിച്ചു

Published on 20 December, 2013
'മൈ മാസ്റ്റര്‍ ഹല പതിനാലാം രാവ് 2014' സ്വാഗത സംഘം രൂപീകരിച്ചു
കുവൈറ്റ്: കുവൈറ്റ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ സഹകരണത്തോടെ മാപ്പിള കല വേദി, കുവൈറ്റ് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'മൈ മാസ്റ്റര്‍ ഹല പതിനാലാം രാവ് 2014' നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 

ഹൈധൈന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഷബീര്‍ മണേ്ടാളി ചെയര്‍മാനും ഫൈസല്‍ വിന്നേര്‍സ്, ബഷീര്‍ കൊയിലാണ്ടി എന്നിവര്‍ വൈസ് ചെയര്‍മാനും വി.എസ് നജീബ് ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘം രൂപീകൃതമായത്. ഹമീദ് മഥൂര്‍, അബ്ദുള്‍സലാം ഓലക്കോട് എന്നീവരാണ് ജോയിന്റ് കണ്‍വീനര്‍. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി കുവൈറ്റിലെ പ്രമുഖരായ വ്യക്തിത്വങ്ങളായ ഡോ. അമീര്‍, ആര്‍.സി സുരേഷ്, ജോണ്‍ മാത്യു, സിദ്ദിഖ് വലിയകത്ത്, ജുനൂബ് മാധ്യമം, മലയില്‍ മൂസ കോയ, വി.പി.ഷൗകത്തലി, എ.എം. ഹസന്‍, അപ്‌സര മഹമൂദ്, എം.എ ഹിലാല്‍, റിയാസ് അയനം, സാലി ബാത്ത, റെജി ഭാസ്‌കര്‍ എന്നിവരടങ്ങുന്ന 33 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയേയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. 

ഫൈനാന്‍സ് : ഹംസ പയ്യന്നൂര്‍, ഹബീബ് മുറ്റിച്ചൂര്‍, നൗഫല്‍ കച്ചേരി, റാഫി കല്ലായി. 

കൂപ്പണ്‍: ഹമീദ് മഥൂര്‍, നൗഫല്‍ വടകര, ഫൈസല്‍, റിയാസ് മാഹി , മഹമൂദ് പെരുമ്പ. 

ലൈറ്റ് ആന്‍ഡ് സൗണ്ട് : ഫൈസല്‍ വിന്നേര്‍സ്, വി.എസ് നജീബ്. 

വീസ ആന്‍ഡ് ഗതാഗതം : അബ്ദുള്‍സലാം ഓലക്കോട് , നവാസ് കച്ചേരി, ഷംസീര്‍ വടകര.

മീഡിയ ആന്‍ഡ് സോവനീര്‍ : സത്താര്‍ കുന്നില്‍, ഫതാഹ് തൈയില്‍, റിയാസ് അയനം, ഗഫൂര്‍ മൂടാടി , അനില്‍ കേളോത്ത്, സലിം കോട്ടയില്‍, ഇഖ്ബാല്‍ മുറ്റിച്ചൂര്‍. 

ഓര്‍ക്കസ്ട്ര ആന്‍ഡ് പാട്ട്: റാഫി കല്ലായി, റാഫി കാലിക്കട്ട്, അന്‍വര്‍ സാരംഗി. പ്രോഗ്രാം കമ്മിറ്റി: യാസിര്‍ കരിങ്കല്ലത്താണി, ഗഫൂര്‍ കൊയിലാണ്ടി, മൊയ്തു, ഹസന്‍ തിരൂര്‍, ജാഫര്‍ പഴശി, സമീര്‍ കോഴിക്കോട്, ബിജു തിക്കൊടി, ഫായിസ്, റഫീക്ക്. 

പബ്ലിക് റിലേഷന്‍ ആന്‍ഡ് റിസപ്ഷന്‍ കമ്മിറ്റി : ടി.ടി സലീം, ഇഖ്ബാല്‍ കുട്ടമംഗലം, സലാം. 

ഫുഡ് ആന്‍ഡ് റിഫ്രഷ്‌മെന്റ് : അന്‍വര്‍ സാദത്ത് തലശേരി, അയൂബ് മലപ്പുറം, ഷമീര്‍ കോട്ടയം, ഷിജില്‍ മതിലകം. 

വോളന്റിയേര്‍സ് : ഹസന്‍ ബല്ല, ഹക്കീം ഓലക്കോട്, റസാക്ക്, നിയാസ് കോട്ടയില്‍, മുസ്തഫ കണ്ണൂര്‍, മുഹമ്മദാലി. 

സ്‌റ്റേജ് കമ്മിറ്റി: ഇഖ്ബാല്‍ കുട്ടമംഗലം, റാഫി വെളിയംകോട്, അസീസ് എടമുട്ടം.

ഫെബ്രുവരി 14 ന് (വെള്ളി) വൈകുന്നേരം അഞ്ചിന് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ കുവൈറ്റിലെ ഉന്നത വ്യക്തിത്വങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും സംബന്ധിക്കും. പതിനാലാം രാവെന്ന ഒരൊറ്റ ഷോയിലൂടെ കേരളത്തിലെ കണ്ണിലുണ്ണിയായ മാപ്പിള പാട്ടിലെ കുഞ്ഞ് സുല്‍ത്താന്‍ ബാദുഷയും മൈലാഞ്ചി ഫ്രെയിം അനസ് ആലപ്പുഴയും നയിക്കുന്ന മൈ മാസ്റ്റര്‍ ഹല പതിനാലാം രാവ് 2014 ല്‍ അന്യം നിന്ന് പോകുന്ന മാപ്പിള കലകളുടെ പുനരാവിഷ്‌കരിക്കണവും ഉണ്ടായിരിക്കും. യോഗത്തില്‍ മാപ്പിള കലാ വേദി പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി റാഫി കല്ലായി സ്വാഗതം പറഞ്ഞു. മൈ മാസ്റ്റര്‍ ഹല പതിനാലാം രാവ് 2014 സംബന്ധമായ കാര്യങ്ങള്‍ വി.എസ് നജീബ് വിശദീകരിച്ചു. ട്രഷറര്‍ നൗഫല്‍ കച്ചേരി നന്ദി പ്രകാശിപ്പിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക