ഷാര്‍ജയില്‍ ദീപാവലി വിളക്കില്‍ നിന്ന് തീ പടര്‍ന്നു; ഫ്ളാറ്റ് കത്തിനശിച്ചു
Published on 29 October, 2011
ഷാര്‍ജ: ദീപാവലിക്കു കത്തിച്ചുവച്ച വിളക്കില്‍ നിന്നു തീ പടര്‍ന്നു ഫ്ളാറ്റ്
കത്തിനശിച്ചു. ആളപായമില്ല. റോളയിലെ എട്ടു നില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍
ബുധനാഴ്ച രാത്രി ഒന്‍പതു മണിക്കാണു സംഭവം. ഇന്ത്യന്‍ കുടുംബം താമസിച്ചിരുന്ന
സ്റ്റുഡിയോ ഫ്ളാറ്റാണു കത്തിനശിച്ചത്. റഫ്രിജറേറ്ററിനു മുകള്‍ഭാഗത്തു
കത്തിച്ചുവച്ച വിളക്കില്‍ നിന്നു തീ പടരുകയായിരുന്നു. റഫ്രിജറേറ്ററും വാഷിങ്
മെഷീനും പാത്രങ്ങളും കത്തിനശിച്ചു. റോളയില്‍ വ്യാപാരിയായ യുവാവിന്റെ കുടുംബം
ഇന്ത്യയിലാണുള്ളത്. സംഭവസമയത്ത് ഇയാള്‍
ദുബായിലായിരുന്നു.
തുറന്നിട്ടിരുന്ന ജനാലയിലൂടെ കാറ്റടിച്ചാണു തീ
പടര്‍ന്നതെന്നു കരുതുന്നു. ജനാലയിലൂടെ പുക പുറത്തേയ്ക്കു വരുന്നതു കണ്ടു കെട്ടിട
കാവല്ക്കാരന് ചെന്നു നോക്കിയപ്പോള്‍ അകത്തു തീ പിടിച്ചതായി കണ്ടെത്തി.
വിവരമറിയച്ചതനുസരിച്ച് ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും ചേര്‍ന്നു തീ
അണച്ചതിനാല്‍ ഫ്ളാറ്റ് ് മുഴുവന്‍ കത്തിയില്ല. മലയാളികളടക്കം ഒട്ടേറെ
കുടുംബങ്ങള്‍ ഈ കെട്ടിടത്തില്‍ താമസിക്കുന്നുണ്ട്. വസ്ത്രാലയങ്ങളും മറ്റു വ്യാപാര
സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. തീ പിടിച്ചതറിഞ്ഞു കെട്ടിടത്തില്‍ നിന്ന്
എല്ലാവരും പ്രാണരക്ഷാര്‍ഥം താഴേയ്ക്കോടുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല