കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി) രിഗ്ഗെ ഏരിയ വാര്‍ഷിക ജനറല്‍ ബോഡി യോഗം ബയിത് അല്‍ ദല്ലായില് ചേര്‍ന്നു. പീ പീ അബ്ദുല്‍ രസ്സാഖിന്റെ ഖുറാന് ക്ലാസ്സോടെ ആരംഭിച്ച പരിപാടിയില്‍ ഏറിയ പ്രസിഡന്റ് അഷ്റഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഏറിയ സെക്രെട്ടറി സെല്‍വസ് പരപ്പില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും അഷ്റഫ് വീ ഫിനാന്‍സ് റിപ്പോര്‍ട്ടും മള്‍ട്ടീ മീഡിയയുടെ സഹായത്തോടെ അവധരിപ്പിച്ചു. കൂടാതെ സുമീന ഖാലിദ് ഐവ റിപ്പോര്‍ട്ടും, ഷഫീര്‍ യൂത്ത് ഇന്ത്യാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു കേന്ദ്ര പ്രസിഡന്റ് സകീര്‍ ഹുസൈന് പ്രവര്‍ത്തനങ്ങളുടെയും വരവുചിലവുകളുടെയും അവലോകനം നടത്തി.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അബ്ദുല്‍ അസീസ് ദല്ലാ, അബ്ദുല്‍ രസ്സാഖ് പീ. പീ., അഷ്റഫ് മുഹമ്മദ് വീ., ആയിഷ പീ. ടീ. പീ., മുഹമ്മദ് ഫൈസല്‍ കെ വീ., എന്നിവര്‍ കേന്ദ്ര പ്രധിനിധി സഭയിലേക്കും, ഇവരെ കൂടാതെ നിശാ അഷ്റഫ്, തസ്ലീന അബ്ദുല്‍റസ്സാഖ്, അബ്ദുല്‍ റഹ്മാന് ഉലൂജി, ഉൃ.അബ്ദുല്‍ ഫതാഹ്, അഷ്റഫ് ദല്ലാ, നജീബ് വീ എസ, സലാഹുദ്ധീന്‍ ഇ.കെ, ഷഫീഖ് എം. എച്, ഫവാസ് കെ വീ., ഷെഫീര്‍ അബൂബക്കെര്‍ എന്നിവരടങ്ങുന്ന പതിനഞ്ചു പേരെ രിഗ്ഗെ ഏരിയ ഇലെക്റ്റരല് കോളേജിലേക്കും രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തു.
കേന്ദ്ര പ്രധിനിധി ഖലീലുറഹ്മാന് തിരഞ്ഞെടുപ്പ് നിയന്ദ്രിച്ചു. ഏറിയ സെക്രെട്ടറി സെല്‍വസ് പരപ്പില്‍ സ്വാഗതവും അബ്ദുല്‍ അസീസ് ദല്ലാ നന്ദിയും പറഞ്ഞു.