കോട്ടയം: കോലഞ്ചേരി പള്ളി പ്രശ്നത്തില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍
തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതി ഇന്നലെ കോട്ടയത്ത്
നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ധനകാര്യ മന്ത്രി കെ. എം. മാണിയുടെ നേതൃത്വത്തിലുള്ള
മന്ത്രിസഭാ ഉപസമിതിയാണ് യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങളുമായി ചര്‍ച്ച
നടത്തിയത്. കോട്ടയത്ത് നാട്ടകം ഗസ്റ്റ്ഹൗസിലാണ് ചര്‍ച്ച
നടന്നത്.
ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് നേരത്തേ യാക്കോബായ വിഭാഗം
അറിയിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച പരിഹാരമാകാതെ
പരാജയപ്പെടുകയായിരുന്നു. ചര്‍ച്ച നിരാശാജനകമായിരുന്നെന്ന് ഓര്‍ത്തഡോക്സ് സഭാ
നേതാക്കള്‍ അറിയിച്ചു. ഇരു വിഭാഗങ്ങളുമായി ചര്‍ച്ച ഇനിയും തുടരുമെന്ന് കെ. എം മാണി
വ്യക്തമാക്കി.