ടോക്കിയോ: ജപ്പാനില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ
ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ജപ്പാനിലെ കിഴക്കന്‍ സമുദ്രമാണ്
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജപ്പാനിലെ വന്‍ ദ്വീപായ ഹോന്ഷുവിന് സമീപമാണ് ഭൂകമ്പമുണ്ടായത്.
പ്രാദേശിക സമയം രാവിലെ 8.05 നാണ് ഭൂകമ്പമുണ്ടായതെന്ന് ചൈനയിലെ കാലാവസ്ഥാ നിരീക്ഷണ
കേന്ദ്രം അറിയിച്ചു.