എല്‍ഷദായി പ്രയര്‍ലൈന്‍ രണ്ടാമത് പ്രാര്‍ത്ഥന സംഗമം 12-ാം തീയതി
റോയി മണ്ണൂര്‍Published on 28 October, 2011
ന്യൂയോര്‍ക്ക്: 2009-ല്‍ ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച
എല്‍ഷദായി പ്രയര്‍ലൈന്‍ മിനിസ്ട്രിയുടെ രണ്ടാമത് പ്രാര്‍ത്ഥന സംഗമം നവംബര്‍
12-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ക്യൂന്‍സ് വില്ലേജിലുള്ള
ഐ.പി.സി ന്യൂയോര്‍ക്ക് ചര്‍ച്ചില്‍ വച്ച് നടക്കും.
പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്(ഫിന്നി) ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
പാസ്റ്റര്‍ ഷിബു.കെ.മാത്യൂ(തിരുവല്ല) മുഖ്യ അതിഥി ആയി പങ്കെടുത്ത്
പ്രസംഗിക്കും.
ഈ പ്രയര്‍ ലൈന്‍ മിനിസ്ട്രിയെപ്പറ്റിയും കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര് വിളിക്കുക. 718-597-8434
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല