തമിഴിലെ പ്രമുഖ നിര്‍മാണകമ്പനി ബാലാജി റിയല്‍ മീഡിയയുടെ ബാനറില്‍ ടി.രമേഷ്
നിര്‍മിച്ച് നവാഗതനായ യുവസംവിധായകന് പ്രേംനിസാര്‍ സംവിധാനം ചെയ്യുന്ന `ഇഷ്ടം'
എന്ന ചിത്രത്തില്‍ ബോളിവുഡ് താരം കാജള്‍ അഗര്‍വാളിന്റെ അനുജത്തിയും മോഡല്താരവുമായ
നിഷ അഗര്‍വാള്‍ നായികയാകുന്നു.
രണ്ടു വ്യത്യസ്ത തുറകളില്‍ ജീവിച്ച
സ്ത്രീയുടെയും പുരുഷന്റെയും പ്രണയമാണ്. നഗരത്തില്‍ മോഡേണ്‍ ജീവിതം നയിച്ച ശരവണന്
ജീവിതത്തെക്കുറിച്ച് മുന്‍ധാരണകളൊന്നുമില്ലാത്ത ചെറുപ്പക്കാരനാണ്. കിട്ടുന്ന
കാശ് മുഴുവന്‍ ആഡംബരജീവിതത്തിനായി മാറ്റിവച്ച് അടിച്ചുപൊളിക്കുകയാണ് പതിവ്. ഈ
സാഹചര്യത്തിലാണ് ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന സന്ധ്യ ജോലിയുടെ ഭാഗമായി
നഗരത്തിലെത്തുന്നത്. ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയ നാള് മുതല്‍ ഇവരുടെയിടയില്‍
പ്രണയം നാമ്പെടുത്തു. ഇണങ്ങിയും പിണങ്ങിയുമായിരുന്നു അവരുടെ പ്രണയകാലം.
പിരിയാനാകാത്തവിധം ബന്ധം വളര്‍ന്നപ്പോള്‍ അവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു.
എന്നാല്‍ രണ്ടുപേരുടെയും വീട്ടുകാര്‍ എതിരായിരുന്നു. ഈ എതിര്‍പ്പുകളെല്ലാം
വകവയ്ക്കാതെ അവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. വിവാഹം കഴിഞ്ഞ ആദ്യരാത്രി മുതല്‍
അവരുടെ ജീവിതത്തില്‍ ചില അപസ്വരങ്ങള്‍ ഉയര്‍ന്നു. അതൊരു പൊട്ടിത്തെറിയോടെ
സംഭവിക്കാന്‍ പാടില്ലാത്ത പലതും സംഭവിച്ചു.
സമ്പത്ത് നന്തിയാണ് തിരക്കഥാ
സംഭാഷണം എഴുതിയിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല