നവംബര്‍ മാസം ന്യൂയോര്‍ക്കില്‍ അരങ്ങേറുന്ന സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍
ഫിലിം ഫെസ്റ്റിവലില്‍ 'ആദാമിന്റെ മകന് അബു' എന്ന മലയാള ചലചിത്രം
പ്രദര്‍ശിപ്പിക്കുന്നു. ഈ ഫെസ്റ്റിവലിന്റെ ഓപ്പണിംഗ് നൈറ്റ് ഫിലിം
ആയിട്ടാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അടുത്ത ഓസ്കാര്‍ അവാര്‍ഡ്
മല്‍സരത്തില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി ഈ ചിത്രത്തെ
തിരഞ്ഞെടുത്തിരിക്കുന്നു എന്നത് നമുക്ക് അഭിമാനത്തിന് വക നല്കുന്നു.
ഈ ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ മാസം 9-ാം തീയതി ആരംഭിച്ച് നവംബര്‍ 15-ാം
തീയതി അവസാനിക്കും. ഈ ഏഴു ദിവസങ്ങളില്‍ വിവിധ തീയേറ്ററുകളിലായി നിരവധി
സിനിമകള്‍ , പാനല്‍ ചര്‍ച്ചകള്‍ , ഇന്റര്‍വ്യൂവുകള്‍ , എന്നിവ
ഉണ്ടായിരിക്കും. ഓരോ ചിത്രങ്ങള്‍ക്കും വെവ്വേറെ പാസ്സുകള്‍ വാങ്ങാനും
വിവിധയിനം പാസ്സ് പാക്കേജുകള്‍ വാങ്ങാനും അവസരമുണ്ടായിരിക്കും.
'ആദാമിന്റെ മകന് അബു' ഈ ഫെസ്റ്റിവലില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്.
നടന് സലീംകുമാറിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികച്ച നടനും അവാര്‍ഡ്
നേടികൊടുത്തു. സലീം കുമാറിനോടൊപ്പം സറീനാ വഹാബ്, നെടുമുടി വേണു, കലാഭവന്‍
മണി, അംബികാ മോഹന്‍ , സുരാജ് വെഞ്ഞാറമ്മൂട്, ആന്റണി തെകാര് , റ്റി.എസ്.രാജു,
വിനോദ് കോവൂര്‍ , ശശി കലിംഗ, ജാഫര്‍ ഇടുക്കി, എം.ആര്. ഗോപകുമാര്‍ ,
മുകേഷ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
സലീം അഹമ്മദാണ് ഈ ചിത്രത്തിന്റെ സംവിധായകന് , സംഗീത സംവിധാനം രമേഷ്
നാരായണന് , ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരുക്കുന്നത് ഐസക് തോമസ്
കോട്ടുകാപ്പള്ളിയാണ്. പ്രകൃതിഭംഗി മനോഹരമായി ഒപ്പിയെടുത്തുകൊണ്ട് മധു
അമ്പാട്ട് ഈ ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫി നിര്‍വ്വഹിച്ചു.
ഈ സിനിമയുടെ പ്രദര്‍ശനത്തിനു ശേഷം നടത്തുന്ന ചോദ്യോത്തരവേളയില്‍ സലീം
അഹമ്മദ്, മധു അമ്പാട്ട്, ഐസക് തോമസ് കൊട്ടുകാപ്പള്ളി എന്നിവര്‍
പങ്കെടുക്കും. അമേരിക്കയിലെ പ്രമുഖരായ ചില സിനിമാ ജൂറി അംഗങ്ങള്‍ ഈ
ഫെസ്റ്റിവലില്‍ വിധികര്‍ത്താക്കളായി പങ്കെടുക്കും.
'ആദാമിന്റെ മകന് അബു' പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന്റെ അഡ്രസ്സും മറ്റു വിവരങ്ങളും താഴെ ചേര്‍ക്കുന്നു.
സമയം: 8PM , ബുധനാഴ്ച, നവംബര്‍ 9
അഡ്രസ്സ് :
AMC Loews Theatre,
1998 Broadway,
Corner of 68th street,
Newyork City
ഈ ഫെസ്റ്റിവലിനെ കുറിച്ച് കൂടുതല്‍ അറിയാനും ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ആഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുക: www.saiff.org