തിരുവനന്തപുരം: ബിജെപപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി നയിക്കുന്ന
ജനചേതനയാത്ര ഇന്നു കേരളത്തില്‍ പര്യടനം ആരംഭിക്കും. ഇന്നു വൈകുന്നേരം നാലിന്
ആര്യങ്കാവില്‍ എത്തിച്ചേരുന്ന അദ്ദേഹത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ്
വി.മുരളീധരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് ആറിനു
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന സമ്മേളനത്തില്‍ അഡ്വാനി
പ്രസംഗിക്കും.
നാളെ രാവിലെ തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന രഥ
യാത്രയ്ക്ക് 11നു കൊട്ടാരക്കര,12.30നു പന്തളം, മൂന്നിനു കോട്ടയം, 4.30 നു
ചേര്‍ത്തല എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകുന്നേരം ആറിന് എറണാകുളം
മറൈന്‍ഡ്രൈവില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. രാവിലെ പത്രസമ്മേളനത്തിനുശേഷം
വിമാനമാര്‍ഗം ബാംഗളൂരിനു പോകും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ആറു
ജില്ലകളിലാണ് പര്യടനം നടത്തുന്നത്.