കൊച്ചി: നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ഫ്ളാറ്റ് നിര്‍മ്മാതാക്കളായ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ രണ്ടായിരത്തോളം പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഇവര്‍ക്ക് മാപ്പില്ലെന്നും കോടതി നിരീക്ഷിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് കൊണ്ട് വന്ന മാധ്യമങ്ങള്‍ സത്യസന്ധമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിയെന്നും കോടതി പറഞ്ഞു.