ഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഘ്യത്തില്‍ അയ്യപ്പന് വിളക്ക് മഹോത്സവം
ജോയിച്ചന്‍ പുതുക്കുളംPublished on 04 December, 2013
ഷിക്കാഗോ: കലിയുഗ വരദനായ ശ്രീ ധര്‍മശാസ്തവിന്റെ അപദാനങ്ങളും അനുഗ്രഹങ്ങളും
അലയടിച്ചുയരുന്ന ഈ മണ്ഡലകാലത്ത് ഷിക്കാഗോയിലെ അയ്യപ്പ ഭക്തര്‍ക്കായി അയ്യപ്പ സേവാ
സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന് വിളക്ക് മഹോത്സവം
നടത്തപ്പെടുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായി ആഘോഷിച്ചു
വരുന്ന ഒരു ആചാരാനുഷ്ഠാനമാണ് അയ്യപ്പന് വിളക്ക്. ഭക്ത ജനങ്ങള്‍ സ്വാമി
മന്ത്രങ്ങള്‍ ഉരു വിട്ടു വൃതശുദ്ധിയോടെ ഭക്തപുരസ്സരം അടുത്തുള്ള കാവുകളിലോ
ക്ഷേത്രങ്ങളിലോ ഒരുമിച്ചു കൂടി നടത്തപെടുന്ന ഈ ചടങ്ങുകളില്‍ ശബരീശസന്നിധാനത്തില്
എത്തിച്ചേരാന്‍ സാധിക്കാത്ത ഭക്തജങ്ങള്‍ക്കും പങ്കെടുത്തു സ്വാമി ദര്‍ശന പുണ്യവും
അനുഗ്രഹവും നേടാന്‍ കഴിയുന്നു.
ഷിക്കാഗോയിലെ അയ്യപ്പ സേവാ സംഘത്തിന്റെ
ആഭിമുഘ്യത്തില്‍ ഉള്ള അയ്യപ്പന് വിളക്ക് മഹോത്സവം ഡിസംബര്‍ 25 ന് വിവിധ ആഘോഷ
പരിപാടികളോടെ ലേമോണ്ട് ഹിന്ദു ക്ഷേത്രത്തില്‍ (Lemont Hindu Temple) വെച്ച്
നടത്തുന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 8 മണിക്ക് പര്യവസാനിക്കുന്ന
ചടങ്ങുകളില്‍ അയ്യപ്പ പുജകളും ഭജനയോടും അഭിഷേകത്തിനോടും ഒപ്പം, ചെണ്ട
മേളത്തിന്റെയും, പഞ്ചവാദ്യതിന്റെയും അകമ്പടിയോടു കൂടി നടത്തുന്ന ഘോഷയാത്രയും
ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് (630) 248-5672 Website
www.SwamiAyyappa.org. Facebook Page- www.facebook.com/groups/Sabarimala
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല