കൊളോണ്‍: കൊളോണിലെ മലയാളികളുടെ വോളിബോള്‍ ക്ലബ് പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാല പാരീഷ് ഹാളില്‍ നടന്ന ക്ളബിന്റെ വാര്‍ഷിക
പൊതുയോഗത്തില്‍ പ്രസിഡന്റ് മാത്യു പാറ്റാനി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാര്‍ഷിക
റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ച് പാസാക്കി. പൊതുചര്‍ച്ചയെ തുടര്‍ന്നു നടന്ന
തെരഞ്ഞെടുപ്പില്‍ അടുത്ത രനുവര്ഷത്തേയ്ക്കുള്ള ഭാരവാഹികളെ
തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി മാത്യു പാറ്റാനി(പ്രസിഡന്റ്),ഡേവീസ്
വടക്കുംചേരി (ജനറല്‍ സെക്രട്ടറി), വര്‍ഗീസ് ചെറുമഠത്തില്‍(ഖജാന്‍ജി), ജോയ്
മാണിക്കത്ത് (പ്രോട്ടോകോള്‍), ഫ്രാന്‍സിസ് വട്ടക്കുഴിയില്‍ (ട്രെയിനര്‍), മാത്യു
കണ്ണങ്കേരില്‍ (ട്രെയിനര്‍ അസിസ്റ്റന്റ്), ഡെസീന വടക്കുംചേരി (സെക്രട്ടറി), വനേസാ
വട്ടക്കുഴിയില്‍ (യൂത്ത് കെയര്‍), വര്‍ഗീസ് ശ്രാമ്പിക്കല്‍, ജോസ് തോട്ടുങ്കല്‍ (
ഓഡിറ്റേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.
ആഴ്ചവട്ടത്തിന്റെ
അവസാനദിവസങ്ങളില്‍ ഒത്തുചേര്‍ന്ന് വോളിബോള്‍, ബാഡ്മിന്റണ്‍ എന്നിവ കളിക്കാന്‍
അവസരം ഒരുക്കിയിരുന്ന ഇന്ത്യന്‍ വോളിബോള്‍ ക്ലബ് (ഐ.വി.സി) 1981 ലാണ്
സ്ഥാപിതമായത്. തുടര്‍ന്നിങ്ങോട്ട് കായികപ്രേമികളുടെ ഹൃദയത്തുടിപ്പായി മാറിയ ഇവിസി
മൂന്ന് പതിറ്റാനുകള് പിന്നിടുന്നു. ക്ലബിന്റെ മുപ്പതാം വാര്‍ഷികം ക്ലബ്
അംഗങ്ങളും, അഭ്യുദയകാംഷികളും ഒത്തൊരുമിച്ച് വിപുലമായി ആഘോഷിക്കുവാന്‍
തീരുമാനിച്ചതായി പ്രസിഡന്റ് യോഗത്തെ അറിയിച്ചു. ക്ലബിന്റെ ആഭിമുഖ്യത്തില്‍
സമ്മര്‍ഫെസ്റ്റും നടത്തി.
നവംബര്‍ നാലു മുതല്‍ ആറു വരെ ക്ലബിന്റെ വാരാന്ത്യ
സെമിനാര്‍ വെര്മെല്സ് കിര്ഷനില് നടന്നുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.