വൂളോഗോംഗ്: ഓസ്‌ട്രേലിയയിലെ മലയാളി സംഘടനയായ ഇലവാര മലയാളി അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തില്‍ ന്യൂ സൗത്ത് വെയില്‍സിലെ മലയാളികള്‍ക്കായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു.
ഡിസംബര്‍ ഏഴിന് വൂളോംഗോംഗിലെ ബീറ്റണ്‍ പാര്‍ക്ക് ലഷര്‍ സെന്ററില്‍ ഉച്ചയ്ക്ക് 12 മുതലാണ് മത്സരങ്ങള്‍. ഡബിള്‍സ് വിഭാഗത്തില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ ന്യൂ സൗത്ത് വെയില്‍സിലെ എല്ലാ മലയാളി ടീമുകള്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 25ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ശ്രീജിത്ത് 0449093458, ജില്‍സണ്‍ 0402301686, ജോബി 0411759950, സുനില്‍ 0421504441.
റിപ്പോര്‍ട്ട്: ജോജി മാത്യു