ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക കണ്വെന്ഷന് ഒക്ടോബര്‍ 27,28,29
(വ്യാഴം, വെള്ളി, ശനി) തീയതികളില്‍ വൈകിട്ട് 7 മണിക്ക് ഇമ്മാനുവേല്‍ ചര്‍ച്ചില്‍
വെച്ച് നടത്തും.
മൂന്ന് ദിവസത്തെ യോഗത്തിലും പ്രസിദ്ധ കണ്വെന്ഷന്
പ്രാസംഗികനും ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവക വികാരിയുമായ റവ. വിനോയ് കുരുവിള
പ്രസംഗിക്കും.
ഒക്ടോബര്‍ 30-ന് ഞായറാഴ്ച ഇമ്മാനുവേല്‍ ഇടവകയുടെ
പതിനേഴാമത് ഇടവക ദിനമായി ആചരിക്കുന്നു. ഇടവക ദിനത്തില്‍ മുഖ്യാതിഥിയായി ഹൂസ്റ്റണ്‍
സെന്റ് തോമസ് സി.എസ്.ഐ ഇടവക വികാരി റവ. റോയ് വര്‍ഗീസ് പങ്കെടുക്കും.
മൂന്നു ദിവസത്തെ യോഗത്തിലും ഇടവകദിനത്തിലും എല്ലാ വിശ്വാസികളും
പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുക്കണമെന്ന് ഇടവക വികാരി റവ. എ.ടി. തോമസ്
അഭ്യര്‍ത്ഥിച്ചു.