ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത്
ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനായി അതിഥികള്‍ എത്തിത്തുടങ്ങി.
ന്യൂയോര്‍ക്കിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനെ ന്യൂയോര്‍ക്കിലെ
വാല്‍ഡോര്‍ഫ് അസ്റ്റോറിയാ ഹോട്ടലില്‍, പ്രസ് ക്ലബ് കോണ്‍ഫറന്‍സ് ഭാരവാഹികള്‍
ചേര്‍ന്ന് സ്വീകരിച്ചു. ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയ നാലാമത് ദേശീയ
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നതിലുള്ള തന്റെ സന്തോഷം ദീര്‍ഘകാല
സുഹൃത്തും, ദീര്‍ഘകാല സുഹൃത്തും മലയാള മനോരമയുടെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ് ഡി.
വിജയമോഹനുമായി പങ്കുവെച്ച കാര്യം മന്ത്രി അനുസ്മരിച്ചു.
പ്രസിഡന്റ് റെജി
ജോര്‍ജ്, ട്രഷറര്‍ ജോര്‍ജ് തുമ്പയില്‍, കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍
മധുരാജന്‍ കൊട്ടാരക്കര എന്നിവര്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍
നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറി യു.എ. നസീറും പങ്കെടുത്തു.
സംഘടനകള്‍ പിളരുന്നതിലുള്ള ദുഖം രേഖപ്പെടുത്തിയ മന്ത്രി, സംഘടനാതലങ്ങളില്‍
അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും
താത്പര്യപൂര്‍വ്വം ആരാഞ്ഞു. ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് വഴി വിവിധ സംഘനാ
നേതാക്കളെ ഒന്നിച്ചുകാണുവാന് സാധിക്കുന്നു എന്നതാണ് താന്‍ കാണുന്ന
പ്രത്യേകതയെന്ന് മന്ത്രി സൂചിപ്പിച്ചു.