തനിക്ക് വരനായി മലയാളി യുവാവിനെയാണ് വേണ്ടതെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
മലയാളികളായ പല പുരുഷന്മാരെയും താന്‍ പ്രണയിച്ചിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു.
പക്ഷേ അവരെല്ലാം വിവാഹിതരായതുകൊണ്ടതുന്നെ ലക്ഷ്മിയുമായുള്ള വിവാഹം നടന്നില്ല,
മാത്രമല്ല ഇവരില്‍ ചിലരെല്ലാം സെക്സ് മാത്രം ലക്ഷ്യമിട്ടാണ് തന്നോട്
അടുത്തതെന്നും ലക്ഷ്മി പറയുന്നു. ഇത്തരക്കാരില്‍ നിന്നും താന്‍ അകലം പാലിച്ചെന്നും
ഇനിയും തന്നെമാത്രം പ്രണയിക്കാനായി ഒരാള്‍ വരുമെന്ന പ്രതീക്ഷയിലാണ് താനെന്നും താരം
പറയുന്നു. മലയാളി പുരുഷനെയാണ് ലക്ഷ്മി ജീവിതത്തില്‍ ആഗ്രഹിക്കുന്നത്.
തനിയ്ക്കുചേര്ന്നൊരു മലയാളിവരന് വൈകിയാണെങ്കിലും മുന്നിലെത്തുമെന്നുള്ള
പ്രതീക്ഷയിലാണിവര്‍. മലയാളിയായ ഒരു പുരുഷനെ ആവശ്യമുണ്ടെന്ന് എത്രതവണ പറയാനും താന്‍
ഒരുക്കമാണെന്നും ലക്ഷ്മി പറയുന്നു.
മോഹന്‍ലാലിനെയും സുരേഷ്ഗോപിയെയും പോലെ
ഗ്രെയ്സുള്ള ഒരാളെ ഭര്‍ത്താവായി കിട്ടുക എന്നത് ഭാഗ്യമാണെന്നും നടി ഒരു പ്രമുഖ
ചലച്ചിത്ര വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
`ലാലേട്ടനെയും
സുരേഷേട്ടനെയും പോലെ ഗ്രെയ്സുള്ള ഒരാളെ ഭര്‍ത്താവായി കിട്ടുന്നത് ഭാഗ്യമാണ്.
ലാലേട്ടന് ഭാര്യയെയും മക്കളെയും കെയര്‍ ചെയ്യുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നും.
ലാലേട്ടന് വളരെ കെയറിംഗാണ്. സ്ത്രീകളോട് ഇത്രയും റെസ്പെക്ടുള്ള ഒരാളെ
കണ്ടിട്ടില്ല. കൂടെ അഭിനയിക്കുമ്പോള്‍ വളരെ കെയറിംഗാണ്. ഒപ്പം അഭിനയിക്കുന്ന
ചിലരുടെ കെയറിംഗും പെരുമാറ്റവും കാണുമ്പോള്‍ അതുപോലൊരു ഹസ്ബന്റിനെ കിട്ടിയാല്‍
കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്' ലക്ഷ്മി ഗോപാലസ്വാമി
പറയുന്നു.
അതുപോലെതന്നെയാണ് സുരേഷ് ഗോപിയും. രാധികയും മക്കളുമാണ് തന്റെ
ലോകമെന്ന് വിശ്വസിക്കുന്നയാളാണ് സുരേഷേട്ടന്. അതുപോലെ തന്നെയാണ് ജയറാമും.
പാര്‍വതിയും മക്കളും അവരുടെ സ്നേഹവുമൊക്കെ കാണുമ്പോള്‍ കൊതിവരും. ഇത്രയും
കുടുംബസ്നേഹികളായ നായകന്മാരെ കാണുമ്പോള്‍ അതുപോലെ ഒരാളെ നമുക്കു
കിട്ടിയിരുന്നെങ്കിലെന്ന് നമ്മളും ആഗ്രഹിക്കില്ലേ? എന്നും ലക്ഷ്മി ചോദിക്കുന്നു.