ന്യൂദല്‍ഹി: ടുജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി ദയാനിധി
മാരനെ ചോദ്യം ചെയ്യുമെന്ന് ജെ.പി.സി അധ്യക്ഷന്‍ പി.സി ചാക്കോ വ്യക്തമാക്കി. മാരന്
സ്പെക്ട്രം അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്. മാരന്
ടെലികോം മന്ത്രിയായിരുന്ന കാലത്തെ സ്പെക്്രടം ലൈസന്‍സ് ഇടപാടുകളും സമിതി അന്വേഷിക്കും.