ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്വന്ഷന് നവംബര്‍ 7 മുതല്‍ 10 വരെ (വ്യാഴം, വെള്ളി, ശനി, ഞായര്‍) നടത്തപ്പെടുന്നതാണ്.
ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 7 മുതല്‍ കണ്വന്ഷന് യോഗങ്ങള്‍ ആരംഭിയ്ക്കും. ഞായറാഴ്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ കണ്‍വന്‍ഷന്റെ സമാപനപ്രസംഗവും ഉണ്ടായിരിയ്ക്കും.
അമേരിക്കയിലെ വിവിധപ്രദേശങ്ങളില്‍ കണ്വന്ഷന് സന്ദേശങ്ങള്‍ നല്കിക്കൊണ്ടിരിയ്ക്കുന് യുവ കണ്വന്ഷന് പ്രസംഗകന് സുബി പള്ളിക്കല്‍ തിരുവചന പ്രഘോഷണം നടത്തുന്നതാണ്. കണ്വന്ഷന് ഗായകസംഘത്തിന്റെ നേതൃതത്തില്‍ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിദ്ധ്യസഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ. കൊച്ചുകോശി ഏബ്രഹാം(വികാരി)- 281 261 4603
ജോണ്‍ കുരുവിള- 281 416 1706
ഏബ്രഹാം ഇടിക്കുള- 713 664 5607
വര്‍ഗീസ് ചാക്കോ- 281 491 3912
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി
Convention Speaker Subi Pallikkal