ടൗണ്‍സ്‌വില്‍: ഒഐസിസി ടൗണ്‍സ് വില്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ആഘോഷിച്ചു. ചടങ്ങില്‍ പ്രശസ്ത കവി സി. കാളിയാമ്പുഴ ഗാന്ധിജിയുടെ ദാര്‍ശനിക തത്വങ്ങളെ ആസ്പദമാക്കി സന്ദേശം നല്‍കി. ഡഗ്‌ളസ് റിവര്‍ സൈഡ് റിഡ്ജിലായിരുന്നു ആഘോഷപരിപാടികള്‍.
ഒഐസിസി ടൗണ്‍സ്‌വില്‍ പ്രസിഡന്റ് സുരേഷ് പോള്‍ ചിറയില്‍ സ്വാഗതം അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി നവീന്‍ തൂമ്പുങ്കല്‍ നന്ദി രേഖപ്പെടുത്തി.
ടൗണ്‍സ്‌വില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയം കൈവരിച്ച കമ്മിറ്റിയംഗം റോയി തോമസിനെ ചടങ്ങില്‍ എം.എ ജേക്കബ് മങ്ങാച്ചാലില്‍ ഉപഹാരം നല്‍കി.
ട്രഷറര്‍ ജോയി ജോസഫ് വൈസ് പ്രസിഡന്റ് സണ്ണി കടവില്‍, കമ്മിറ്റിയംഗങ്ങളായ ബിജു യോഹന്നാന്‍, തോമസ് തേവര്‍മലയില്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.