മെല്‍ബണ്‍: കേരളത്തിന്റെ ടൂറിസം മേഖലകളില്‍ പ്രവാസി മലയാളികളുടെ സാന്നിധ്യം
ശ്രദ്ധേയമാകുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിദേശികളെയും പ്രവാസി
മലയാളികളെയും ആകര്‍ഷിക്കുവാനും കേരളത്തിന്റെ സൗന്ദര്യം വിദേശികള്‍ക്ക് പകര്‍ന്നു
കൊടുക്കുന്നതിനും വേണ്ടി കേരളത്തിലെ ടൂറിസം രംഗത്ത് പുതിയ വിപ്ലവം രചിക്കുവാന്‍
വാട്ടര്‍ ലില്ലി അസോസിയേറ്റ് കര്‍മപരിപാടികള്‍ക്ക് രൂപം നല്കുന്നു. ഇതിന്റെ
ഭാഗമായി ആധുനികസൗകര്യങ്ങളോടു കൂടിയ ഹൗസ്ബോട്ട് വേമ്പനാട്ട് കായലില്‍ സര്‍വീസ്
ആരംഭിച്ചുകഴിഞ്ഞു. ഒരേസമയം എഴുപത് പേര്‍ക്കുവരെ ഡേ ടൂറിന് സൗകര്യമുള്ള
പൂര്‍ണമായും ശീതീകരിച്ച രണ്ട് ബെഡ്റൂം ഡബിള്‍ ഡക്കറില്‍ കായലിന്റെ ഭംഗി
ആസ്വദിക്കുവാനുള്ള സൗകര്യം, ആധുനിക രീതിയിലുള്ള അടുക്കള, വിശാലമായ കോണ്‍ഫറന്‍സ്
ഹാള്‍ ഇവയെല്ലാം വാട്ടര്‍ലില്ലി ഹൗസ്ബോട്ടിന്റെ പ്രത്യേകതകള്‍ ആണ്.
നാടന്‍
ഭക്ഷണം മുതല്‍ പാശ്ചാത്യരീതിയിലുള്ള ഭക്ഷണം വരെ സ്വന്തം അടുക്കളയില്‍ പാചകം
ചെയ്യുന്നു എന്നുള്ളത് വാട്ടര്‍ലില്ലി ഹൗസ്ബോട്ടിന്റെ മാത്രം പ്രത്യേകതയാണ്.
യുകെയിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയും തടത്തില്‍ ഗ്രൂപ്പിന്റെ മാനേജിംഗ്
ഡയറക്ടറുമായ ജോബി ജോര്‍ജ് തടത്തില്‍ (യുകെ), ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ആഗോള
സെക്രട്ടറി റെജി പാറയ്ക്കന്‍ (ഓസ്ട്രേലിയ), ന്യൂസീലന്‍ഡ് ക്നാനായ കാത്തലിക്
അസോസിയേഷന് പ്രസിഡന്റ് ബിജോമോന്‍ ചേന്നാത്ത് (ന്യൂസീലാന്‍ഡ്), യൂത്ത്ഫ്രണ്ട്
സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് തെക്കനാടന് (കേരളം), അനീഷ് ജോര്‍ജ്
(എന്‍എസ്എ) എന്നിവരാണ് വാട്ടര്‍ലില്ലി അസോസിയേറ്റിന്റെ ഡയറക്ടര്‍മാര്‍. കുമരകം
ബോട്ടുജട്ടിയോടു ചേര്‍ന്നാണ് വാട്ടര്‍ലില്ലി അസോസിയേറ്റിന്റെ ഓഫീസ്
പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ലില്ലി ഹൗസ്ബോട്ടിന്റെ ആദ്യ ട്രിപ്പ്
മെഗാസ്റ്റാര്‍ മമ്മൂട്ടി പ്ലാഗ് ഓഫ് ചെയ്ത് വാട്ടര്‍ലില്ലി എന്ന പേര് ഹൗസ്
ബോട്ടിന് നല്കി.
വാട്ടര്‍ലില്ലി അസോസിയേറ്റിന്റെ ഉടമസ്ഥതയില്‍ വേമ്പനാട്
കായലിന്റെ തീരത്തോട് ചേര്‍ന്ന് അഞ്ച് ഏക്കറിനുള്ളില്‍ പണിയുവാന്‍ ഉദ്ദേശിക്കുന്ന
ഫോര്‍സ്റ്റാര്‍ സൗകര്യങ്ങളോടു കൂടിയ ഹോട്ടല്‍ സമുച്ചയത്തിന്റെ തറക്കല്ലിടീല്‍
കേരളത്തിന്റെ ധനകാര്യമന്ത്രി കെ.എം. മാണി 2012 ഏപ്രിലില്‍ നിര്‍വഹിക്കുമെന്ന്
വാട്ടര്‍ലില്ലി അസോസിയേറ്റ്സിന്റെ ഡയറക്ടര്‍മാരായ ജോബി ജോര്‍ജ് തടത്തിലും
ജയിംസ് തെക്കനാടനും അറിയിച്ചു.
വാട്ടര്‍ലില്ലി അസോസിയേറ്റ് നിര്‍മിക്കുന്ന
ഷാജി കൈലാസ് - മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്
എന്നീ രാജ്യങ്ങളില്‍ ഭാഗികമായി ഷൂട്ട് ചെയ്യുമെന്ന് ജോബി ജോര്‍ജ് തടത്തില്‍
അറിയിച്ചു.