ഫരീദാബാദ്: വര്‍ഷങ്ങളായി ശാരീരിക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും തന്നെയും
അമ്മയേയും ഇരയാക്കിയതായി അമ്മാവനും മകനുമെതിരെ ബോളിവുഡ് നടി പരാതി നല്കി. നടിയുടെ
പരാതിയെത്തുടര്‍ന്ന് പൊലീസ് രണ്ട് പേരെയും അറസ്റ്റ് ചൈയ്തു. നികുഞ്ച് മാലിക
(28) ആണ് അമ്മാവനും മകനുമെതിരെ രംഗത്തെത്തിയത്. ഒക്ടോബര്‍ 26 ശനിയാഴ്ചയാണ്
പ്രതികളെ അറസ്റ്റ് ചെയ്തതത്. ടെലിവിഷനിലൂടെ ശ്രദ്ധേയയായ മാലിക് ബോളിവുഡ്
ചിത്രങ്ങളില്‍ സജീവമാകുന്നതിന്റെ തിരക്കിലാണ്. ബോളിവുഡില്‍ നിന്ന് നടി
പിന്മാറമെന്നും മറ്റും ആവശ്യപ്പെട്ടായിരുന്നത്രേ അമ്മാവന്റെ പീഡനം. താന്‍
ബോളിവുഡില്‍ എത്തിയതിനോട് അമ്മാവന് ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ക്ക് കടുത്ത
വിയോജിപ്പ് ഉണ്ടായിരുന്നെന്നും നടി. ജൂലൈയിലാണ് നടി പരാതി നല്‍കിയത്.
മുംബൈയില്‍ താമസിയ്ക്കുന്ന നായിക ഇടയ്ക്ക് തന്റെ ഫരീദാ ബാദിലുള്ള
വീട്ടില്‍ സന്ദര്‍ശനം നടത്തുമായിരുന്നു. മുംബൈയിലെ നടിയുടെ മേല്‍വിലാസം
ആവശ്യപ്പെട്ടും അമ്മാവന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് നടി പറഞ്ഞു. നടിയുടെ
അമ്മയുടെ സ്വന്തം സഹോദരനും മകനുമാണ് കേസില്‍ അറസ്റ്റിലായത്. ഇവര്‍ സ്ത്രീയെ
ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നത് റെക്കോര്‍ഡ് ചെയ്ത ശേഷം പൊലീസിന്
കൈമാറിയിരുന്നു.
സംഭവത്തില്‍ നടിയുടെ അമ്മാവന് മഹാവീര്‍ സിംഗ്, മകന്
അമിത് മാലിക് എന്നിവരാണ് അറസ്റ്റിലായത്.