സഹായിയുടെ ടാബ്ലേറ്റ് കംപ്യൂട്ടറിലെ
സ്റ്റൈലസ് -സ്പര്‍ശം പോലെ
വൈദ്യന്റെ
മൃദുലകരങ്ങള്‍
കണ്ണിനെ ലെന്‍സില്‍ മറച്ചു:
ഹ്രസ്വദൃഷ്ടിയും
ദീര്‍ഘവീക്ഷണവും
ഇടനിലക്കാഴ്ച മടുത്ത്
ഉള്‍ക്കാഴ്ചയെപ്പറ്റി
ലഘുഭാഷണം
ഉള്‍ക്കരുത്തോടെ മുഴക്കി.
കണ്വട്ടത്തെ ആന്തരമര്ദ്ദം
മിന്നുന്ന
നീലവെളിച്ചത്തില്‍
ശരാശരി നമ്പര്‍ ശൃംഖലയില്‍
അധികന്യൂന
ആന്തരചേതനായ്
സമ്മര്ദ്ധന ഞരമ്പുവിഘടനതയില്
ചത്തമീന്ക്കണ്ണിന്
ഉള്‍വലിവായി:
സന്ന്യസനാശ്രയ കൊവേന്തയില്‍
പാട്ടക്കാരനാം
പട്ടക്കാരന്‍,
മരണക്കുഴിയിലെ തലയോടിന്
കണ്ക്കുഴീദൈന്യത
ചൊല്ലിക്കാട്ടി
മരണപര്വ്വ വേര്പാടിന്
ചരണം
ശവപ്പറമ്പിലാത്മാക്കളുടെ
ആത്മഗതമൈക്കാക്കി,
കഥകളീ
കണ്ണുസാധകം
പ്രബോധനമാക്കുമോര്മ്മയില്,
കണ്ണിറുക്കി
വൈദ്യന്
വീണ്ടുംകാണലിന്റെ
മംഗളസൂത്രം മൂളി.