പാമോയില്‍ കേസ്: അന്വേഷണം ആറാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍
Published on 18 October, 2011
കൊച്ചി: പാമോയില്‍ കേസില്‍ ആറ് ആഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാമെന്ന്
സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ല.
റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാമെന്നും അഡ്വക്കറ്റ് ജനറല്‍
കോടതിയെ അറിയിച്ചു.
കേസിന്റെ ന്വേഷണം പകുതി പൂര്‍ത്തിയായിട്ടുണ്ട്. അഞ്ച് സാക്ഷികളെ ചോദ്യം
ചെയ്തു. ആറ് സാക്ഷികളുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ട്. എതാനും രേഖകളും
കൂടെ പരിശോധിക്കാനുണ്ട്. അവകൂടി പൂര്‍ത്തിയാക്കി ആറ് ആഴ്ചക്കകം സീല്‍വെച്ച
റിപ്പോര്‍ട്ട് നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തുടരന്വേഷണം സംബന്ധിച്ച് കീഴ് വഴക്കമില്ലെന്നായിരുന്നു കഴിഞ്ഞ തവണ ഹര്‍ജി
പരിഗണനക്കെടുത്തപ്പോള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല