ഷൂ ധരിച്ച് താജ്മഹലില്‍ കയറിയ സംഭവം: ലോക സുന്ദരിക്കെതിര കേസ്
Published on 10 October, 2013
ന്യൂഡല്‍ഹി: താജ്മഹലില്‍ ഹൈ ഹീല്‍ഡ് ഷൂസിന്റെ പരസ്യത്തിന് പോസ് ചെയ്ത
വിശ്വസുന്ദരിക്കെതിരെ കേസെടുത്തു. ലോക സുന്ദരി അമേരിക്കക്കാരി ഒലീവിയ
കള്പ്പോയ്ക്കെതിരേയാണ് കേസ്. താജ്മഹലിലോ അതിനു ചുറ്റുമോ പരസ്യം
ചിത്രീകരണത്തിന് പുരാവസ്തു വകുപ്പിന്റെ കര്‍ശന വിലക്ക് ലംഘിച്ചതിനാണ് കേസ്.
ഒരു ഷൂസ് അണിഞ്ഞ് ഒന്ന് കൈയില്‍ പിടിച്ചിരിക്കുന്നതാണ്
ചിത്രീകരിച്ചത്. അവര്‍ തിഹാല് ജയിലും സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്
21കാരിയായ കള്‍പ്പോ ഷൂസ് കമ്പനിയുടെ പരസ്യഏജന്‍സിയുടെ ആവശ്യപ്രകാരം ഹൈഹീല്‍ഡ്
ഷൂസ് ധരിച്ച് താജിനു മുന്നിലുള്ള ഡയാന സീറ്റില്‍ ഇരുന്നത്. വെള്ളമാര്‍ബിള്‍
പാകിയ തറയിലുള്ള മാര്‍ബിള്‍ ബഞ്ചാണിത്. (92ല്‍ ചാള്‍സും ഡയാനയും ഇവിടം
സന്ദര്‍ശിച്ചപ്പോള്‍ ഡയാന ഈ ബഞ്ചില്‍ ഇരുന്നിരുന്നു. അതിന്റെ സ്മരണയ്ക്കാണ് ഡയാന
ബഞ്ച് എന്ന് വിളിക്കുന്നത്.) പരസ്യഏജന്സിക്കെതിരെയും കേസ്
എടുത്തിട്ടുണ്ട്.
വിശ്വസുന്ദരിയായാല്‍ അതിന്റെ ഭാഗമായി സേവനപ്രവര്‍ത്തനം
നടത്തണം. അതിന് എത്തിയതാണ് ഇന്ത്യയില്‍. പത്തു ദിവസം ഇവിടെയുണ്ടായിരുന്നു.
അതിനിടയിലാണ് ഷൂസിന്റെ പരസ്യത്തില്‍ അഭിനയിച്ചതും ചിത്രീകരിച്ചതും.
പുരാവസ്തു വകുപ്പിളിരിക്കുന്നവന്മാര് വയസുചെന്ന പുരാവസ്തുക്കലായിരിക്കും. അവന്മാര്ക്ക് കണ്ണും കാണാൻ വയ്യാതെ ബോധവും പോയിരിക്കുന്നവന്മാരാന് . അവനരിയുമോ സ്ത്രീ സൌന്ദര്യം. ഷാജഹാൻ ഉണ്ടായിരുന്നെങ്കിൽ ഈ ലോക സുന്ദരിക്ക് വേണ്ടി അതിനടുത്തു തന്നെ മറ്റൊരു മനോഹര സൌധം പണിയുമായിരുന്നു. വരൂ സുന്ദരി വരൂ. നിനക്കായി എന്റെ പൂമുഖ വാതിൽ തുറന്നിട്ടിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല