ടെമ്പോ വാനില്‍ മാരുതി കാറിടിച്ച് വനിതാ ഡോക്ടര്‍ മരിച്ചു
Published on 17 October, 2011
പത്തനംതിട്ട: റാന്നി മന്ദിരം ജംഗ്ഷന് സമീപം ഇന്ന് ടെമ്പോയും മാരുതി വാനും
കൂട്ടിയിടിച്ച് വനിത ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. റാന്നി നാറാണം കുഴി അടിച്ചിപ്പുഴ
ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടര്‍ എല്‍. മിനി (43) ആണ് മരിച്ചത്. ഡോ.
ദിവാകരനാണ് ഭര്‍ത്താവ്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. ടെമ്പോ
വാന്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല