സി.പി.എം നേതാക്കളുടെ സ്വഭാവദൂഷ്യം അന്വേഷിക്കും: എസ്. രാമചന്ദ്രന് പിള്ള
Published on 16 October, 2011
ന്യൂഡല്‍ഹി: സംസ്ഥാനത്തെ സി.പി.എമ്മില്‍ ചിലരുടെ പേരിലുണ്ടായിരിക്കുന്ന
സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് പോളിറ്റ് ബ്യൂറോ
അംഗം എസ്. രാമചന്ദ്രന് പിള്ള വ്യക്തിമാക്കി. ഇതു സംബന്ധിച്ച് സംസ്ഥാന
സമ്മേളനത്തില്‍ വിശദമായ ചര്‍ച്ച നടത്തും. ഇത്തരം കാര്യങ്ങളില്‍ ശക്തമായ നടപടി
സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നും വ്യക്തമാക്കി. കോഴിക്കോട്ട്
ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചക്കു വരുമെന്നും
അദ്ദേഹം വ്യക്തമാക്കി.
അതേസമയം തിങ്കളാഴ്ച ആരംഭിക്കുന്ന പിബി യോഗത്തില്‍
ഇക്കാര്യങ്ങളൊന്നും ചര്‍ച്ചയാവില്ല. പ്രത്യയശാസ്ത്രകരടിന് പി.ബി യോഗം അംഗീകാരം
നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാലത്തായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ കേരളത്തില്‍ സിപിഎമ്മിനെ
പ്രതിരോധത്തിലാക്കിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല