മക്ക: നിയമലംഘനത്തിനു ശിക്ഷിക്കപ്പെട്ടവര്‍ക്കു സൗദി അധികൃതര്‍ ഹജ്, ഉംറ തീര്‍ഥാടന
അനുമതി വിലക്കി. വിവിധ കേസുകളില്‍ നാടുകടത്തപ്പെട്ടവര്‍ ഹജ് വീസയില്‍ രാജ്യത്തു
പ്രവേശിക്കുന്നതിനാണു വിലക്ക്. ഇവരെ വിമാനത്താവളത്തില്‍നിന്നുതന്നെ തിരിച്ചയയ്
ക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി. രാജ്യത്ത് ഉംറ വീസയിലുള്ളവര്‍ക്കും
സന്ദര്‍ശന വീസയിലുള്ളവര്‍ക്കും ഹജ് നിര്‍വഹിക്കുന്നതിന് അനുമതി ഉണ്ടായി
രിക്കുകയില്ല. അഞ്ചുവര്‍ഷത്തിനിടെ ഹജ് നിര്‍വഹിച്ച തൊഴില്‍ വീസയിലുള്ളവര്‍ക്കും
അനുമതിയില്ല.
ഹറം പള്ളിയില്‍ സ്ത്രീകള്‍ക്കു പ്രാര്‍ഥനാ സൗകര്യത്തിനായി കൂടുതല്‍ സ്ഥലം അനുവദിച്ചു. ഹറം പള്ളിയിലെ ബാബുല്‍ ഫത്തഹ് മുതല്‍ ബാബുല്‍ ഉംറ വരെയുള്ള ഭാഗങ്ങളിലാണു പുതിയതായി പ്രത്യേക പ്രാര്‍ഥനാ സ്ഥലം അനുവദിച്ചിട്ടുള്ളത്. പുണ്യ കഅബാലയത്തോടു ചേര്‍ന്നുള്ള ഈ സ്ഥലത്തേക്കു പുരുഷന്മാര്ക്കു പ്രവേശനം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല