സ്റ്റീവനേജ്: സ്റ്റീവനേജിലെ മലയാളികളുടെ സാമൂഹിക, സാംസ്കാരിക വേദിയായ
സര്‍ഗത്തിന്റെ നവ നേതൃത്വം നിലവില്‍ വന്നു. ഒക്ടോബര്‍ 9നു സെന്റ് നിക്കോളാസ്
കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭരണ സമിതിയെ
തിരഞ്ഞെടുത്തത്.
നിലവിലെ പ്രസിഡന്റ് മനോജ് ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ സെക്രട്ടറി സ്വാഗതം ആശംസിച്ചു. ഖജാന്‍ജി ജോയി ഇരുമ്പന്‍ വായിച്ച
വാര്‍ഷിക കണക്ക് പാസാക്കിയതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മനോജ്
വരണാധികാരിയായിരുന്നു.
പുതിയ ഭരണ സമിതി: അനില്‍ മാത്യു (പ്രസിഡന്റ്), ജോസ്
ചാക്കോ (സെക്രട്ടറി), അനി ജോസഫ് (ഖജാന്‍ജി), മേഴ്സി മാത്യു (വൈസ് പ്രസിഡന്റ്),
ഷിബു ചാക്കോ (ജോ സെക്രട്ടറി). അപ്പച്ചന്, ജോസഫ് സ്റ്റീഫന്‍, ജോണി നെല്ലംകുഴി,
സ്മിത സത്യന് എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.