ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തകനും, മുതിര്‍ന്ന അഭിഷാകനും അണ്ണാ ഹസ്സാരെ സംഘത്തിലെ
പ്രധാനിയുമായ പ്രശാന്ത് ഭൂഷണ് മര്‍ദ്ദനമേറ്റ സംഭവം അപലപനീയമെന്ന്
ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. സംഭവത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍
ഉള്ളവര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഹിംസ ഒന്നിനും പരിഹാരമല്ലെന്നും
സംഭവത്തില്‍ പ്രതിഷേധിക്കാന്‍ വാക്കുകളില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനു
അഭിഷേക് സിംഗ്വി പറഞ്ഞു. പ്രശാന്ത് ഭൂഷണെതിരായ അക്രമം ശുദ്ധ
തെമ്മാടിത്തരമാണെന്ന് കിരണ്‍ ബേദി കുറ്റപ്പെടുത്തി.
മര്‍ദനങ്ങള്‍ ഭയന്ന്
സാമൂഹിക സേവനരംഗത്തുനിന്ന് പിന്തിരിയില്ളെന്നും ഭീഷണിക്ക് വഴങ്ങുന്നത് തങ്ങളുടെ
കുടുംബത്തിന്‍െറ പാരമ്പര്യത്തില്‍ പെട്ടതല്ളെന്നും പ്രശാന്ത് ഭൂഷന്‍െറ പിതാവും
സീനിയര്‍ അഭിഭാഷകനുമായ ശാന്തി ഭൂഷണ് അഭിപ്രായപ്പെട്ടു.
ഇന്ന്
വൈകുന്നേരമാണ് ഭഗത് സിംഗ് ക്രാന്തി സേനയിലെ മൂന്ന് പ്രവര്‍ത്തകര്‍ സുപ്രീം
കോടതിയിലെ ചേംബറില്‍ എത്തി പ്രശാന്ത് ഭൂഷണെ മര്‍ദ്ദിച്ചത്.