ആലപ്പുഴ: ആലപ്പുഴ അരൂരിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ ദൂരൂഹ സാഹചര്യത്തില്‍
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാംഗ്ലൂര്‍ സ്വദേശിനിയായ സിസ്റ്റര്‍
സിസിലി(18)ആണ് ആത്മഹത്യ ചെയ്തത്. ഇന്നു പുലര്‍ച്ചെ ഇവരെ കോണ്‍വെന്റിലെ
മുകളിലത്തെ നിലയില്‍ തൂങ്ങിമരിച്ചതായി മദര്‍ സുപ്പൂരിയറാണ് പോലീസില്‍ അറിയിച്ചത്.
അരൂര്‍ സെന്റ് ആന്റണീസ് സ്റ്റഡി സെന്ററിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്
കന്യാസ്ത്രീ. വിവരമറിഞ്ഞ് നാട്ടുകാരെത്തിയെങ്കിലും ആരെയും അകത്ത് കടക്കാന്‍
കോണ്‍വെന്റ് അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ചര്‍ച്ചയ്ക്കൊടുവില്‍
പൊതുപ്രവര്‍ത്തകരെ അകത്ത് കടക്കാന്‍ അനുവദിക്കുകയായിരുന്നുവത്രേ.
മൃതദേഹം
പൊലീസ് എത്തുന്നതിന് മുമ്പ് മൃതദേഹം അഴിച്ച് നിലത്ത്് കിടത്തിയിരുന്നുവെന്ന്
സ്ഥലവാസികള്‍ അറിയിച്ചു. മരണത്തില്‍ ദുരൂഹതയുള്ളതായും അവര്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല