ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ്
യോങ്കേഴ്സിന്റെ (ഐ.എ.എം.സി.വൈ) ബാനറില്‍ ഇന്ത്യാനെറ്റ് യു.എസ്.എ.
നടത്തുന്ന സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010-11 മത്സരങ്ങളുടെ വാശിയേറിയ
സെമി ഫൈനല്‍ മത്സരം വിജയകരമായി പൂര്‍ത്തിയായി. എട്ട് മത്സരാര്‍ത്ഥികളില്‍
നിന്നും അഞ്ചു പേരാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുക.
2011 ഡിസംബര്‍ പത്താം തിയ്യതി വൈകീട്ട് നാലു മണിക്ക് ഗ്രീന്‍ബര്‍ഗ്
സ്കൂള്‍
ഓഡിറ്റോറിയത്തിലായിരിക്കും ഗ്രാന്റ് ഫിനാലെ നടക്കുക. മുപ്പതോളം ഗായകരുമായി
2010 ജനുവരി പതിനഞ്ചാം തിയ്യതി ആരംഭിച്ച ഈ സ്റ്റാര്‍ സിംഗര്‍ ഷോ ഇതിനോടകം
ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. എട്ടോളം സ്റ്റേജുകളില്‍ വിവിധ റൗണ്ടുകളില്‍
മാറ്റുരച്ച് ഫൈനലിലേക്കെത്തിയ അഞ്ചു ഗായകര്‍ക്ക് നിര്‍ണ്ണായക
നിമിഷങ്ങളായിരിക്കും ഡിസംബര്‍ പത്തിന് നടക്കുന്ന ഗ്രാന്റ് ഫിനാലെ.
ശിങ്കാരിമേളം, നാടകം, മിമിക്രി, ഡാന്‍സ്, മോഹിനിയാട്ടം തുടങ്ങി വിവിധയിനം
കലാപരിപാടികള്‍ ഗ്രാന്റ് ഫിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രേക്ഷകര്‍ക്കായി റാഫിള്‍ നറുക്കെടുപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് ഒരു റൗണ്ട് ട്രിപ്പ് എയര്‍ ടിക്കറ്റാണ് സമ്മാനമായി
ലഭിക്കുക. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതായിരിക്കും. ജി.കെ. പിള്ള,
ജോയ് ഇട്ടന്‍ , റോയ് സി. തോമസ് എന്നിവരാണ് ഈ പരിപാടിയുടെ മുഖ്യ
സ്പോണ്‍സര്‍മാര്‍ .
ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കുന്നതിന് www.starsingerusa.com എന്ന വെബ്സൈറ്റു വഴി സീറ്റുകള്‍
ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ് ടി. വര്‍ക്കി 914
481 7676.
ഇ-മെയില്‍ indianetusa@gmail.com, indianetlive@gmail.com.