സഞ്ജയ് ലീലാ ബന്‍സാലിയുടെ രാംലീല എന്ന ചിത്രത്തില്‍ ഐശ്വര്യാ റായ് ഏറ്റം
ഡാന്‍സിനില്ല. പകരമെത്തുന്നത് പ്രിയങ്കാ ചോപ്ര. ദീപിക പഡുകോണും രണ്‍വീര്‍
സിംഗുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഐറ്റം ഡാന്‍സിനായി ബന്‍സാലി
ഐശ്വര്യയെ സമീപിച്ചിരുന്നു. എന്നാല്‍ മകള്‍ ആരാദ്ധ്യയുടെ കാര്യങ്ങള്‍
നോക്കേണ്ടതിനാല്‍ ഐശ്വര്യ ബന്‍സാലിയുടെ ഓഫര്‍ നിരസിക്കുകയായിരുന്നു. പ്രിയങ്കയും
രണ്‍വീറും ചേര്‍ന്നുള്ള ഐറ്റം ഡാന്‍സിന്റെ ചിത്രീകരണം ആഗസ്റ്റ് 26ന് മുംബയില്‍
നടക്കും. ചിത്രത്തിനായി പത്തു ദിവസത്തെ ഡേറ്റാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്.
പ്രവസവത്തോടെ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി മാറി നിന്ന ബോളിവുഡ്
നടി ഐശ്വര്യാ റായ് സഞ്ജയ് ലീലാ ബന്‍സാലിയുടെ രാംലീല എന്ന ചിത്രത്തിലെ ഐറ്റം
ഡാന്‍സ് ചെയ്തു കൊണ്ട് മടങ്ങിയെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍
വന്നിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല