മലയാളത്തിലെ യുവനായിക ഭാവന വിവാഹത്തിനൊരുങ്ങുന്നു. തൃശ്ശൂര്‍ സ്വദേശിയും ഇപ്പോള്‍
വിദേശ മലയാളിയുമാണ് ഭാവനയുടെ ഭാവി വരന്. അടുത്ത വര്‍ഷം ആദ്യത്തോടെ
വിവാഹത്തിലേക്ക് കടക്കാനാണ് ഭാവന തീരുമാനിച്ചിരിക്കുന്നത്. വീട്ടുകാര്‍
ആലോചിച്ചുറപ്പിച്ച ഈ വിവാഹത്തിന് പിന്നില്‍ ഭാവനയുടെ പ്രണയവുമുണ്ടായിരുന്നു എന്ന്
പറയപ്പെടുന്നു.
മലയാളത്തില്‍ ആന്‍ഗ്രിബേര്‍ഡ്സ് എന്ന സിനിമയില്‍ അഭിനയിച്ചു
വരുകയാണ് ഭാവന ഇപ്പോള്‍. അനൂപ് മേനോന് നായകനാകുന്ന ഈ സിനിമക്ക് ശേഷം പുതിയ
സിനിമകളൊന്നും തന്നെ ഭാവന കരാര്‍ ചെയ്തിട്ടില്ല. എന്നാല്‍ വിവാഹ ശേഷം
അഭിനയിക്കില്ല എന്നും ഭാവന പറയുന്നില്ല. വിവാഹ ശേഷം തിരക്കിട്ട അഭിനയ
ജീവിതത്തിനുണ്ടാവില്ലെങ്കിലും നല്ല സിനിമയിലൂടെ താന്‍ ഇവിടെ മലയാളത്തില്‍
തുടരുമെന്നാണ് ഭാവനയുടെ നയം. എന്നാല്‍ ആരാണ് തന്റെ വരനെന്ന കാര്യം മാത്രം ഭാവന
സസ്പെന്സില് നിര്‍ത്തുന്നു.
മുമ്പ് ചലച്ചിത്രതാരവും സി.സി.എല്‍
ക്രിക്കറ്റി ശ്രദ്ധേയ സാന്നിധ്യവുമായ രാജീവ് പിള്ളയുമായി ഭാവന പ്രണയത്തിലാണെന്ന്
വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രാജീവ് പിള്ളയുമൊത്തുള്ള പ്രണയ വാര്‍ത്ത
ഇരുവരും നിഷേധിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല