റിയാദ് : സൗദിഅറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടു ബംഗ്ലാദേശ് സ്വദേശികളുടെ തലവെട്ടി. വെള്ളിയാഴ്ച പൊതുജനമധ്യത്തില്വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കേസിലുള്‍പ്പെട്ട മറ്റ് മൂന്നു പേരെ ജയില്‍ശിക്ഷക്ക് വിധിച്ചിട്ടുണ്ട്.
ഒരു സംഭരണശാലയില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥനായ ഈജിപ്ഷ്യന്‍ പൗരന് ഹുസൈന് സയീദ് മുഹമ്മദിനെ കൊലപ്പെടുത്തിയതാണ് ഇവര്‍ക്കെതിരായ കുറ്റം. 2007 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.