Image

ന്യൂജേഴ്‌സിയില്‍ കേരളാ സെന്‍റര്‍ യാഥാര്‍ത്ഥ്യമാകുന്നു

വര്‍ഗീസ്‌ പ്ലാമൂട്ടില്‍ Published on 13 August, 2013
ന്യൂജേഴ്‌സിയില്‍ കേരളാ സെന്‍റര്‍ യാഥാര്‍ത്ഥ്യമാകുന്നു
ബര്‍ഗന്‍ഫീല്‍ഡ്‌, ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ മലയാളികളുടെ ചിരകാലാഭിലാഷമായ കേരളാ സെന്‍റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ജാതിമതഭേദമെന്യെ എല്ലാ മലയാളികള്‍ക്കും ഒത്തുചേരുവാനൊരു പൊതു സ്ഥലം സ്വന്തമാക്കുന്നതിനായി ശ്രമങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുവരുന്നുവെങ്കിലും ഫലപ്രാപ്‌തിയിലെത്തിയിരുന്നില്ല. സൗകര്യപ്രദമായ ഒരു സ്ഥലം ബര്‍ഗന്‍ഫീല്‍ഡില്‍ ഇപ്പോള്‍ ലഭ്യമാണെന്നുള്ളതിന്‍െറ അടിസ്ഥാനത്തില്‍ നോര്‍ത്തു ന്യൂജേഴ്‌സിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും അഭ്യുദയകാംക്ഷികളും തുടര്‍ച്ചയായി സമ്മേളിക്കുകയും ആശയവിനിമയം നടത്തുകയുമുണ്ടായി.

ആഗസ്റ്റ്‌ നാലാം തീയതി ബര്‍ഗന്‍ഫീല്‍ഡിലെ ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യ റെസ്റ്റോറന്‍റില്‍ ചേര്‍ന്നു ആലോചനയോഗത്തില്‍ ബര്‍ഗന്‍ഫീല്‍ഡ്‌ മേയര്‍ കാര്‍ലോസ്‌ അഗസിവാസ്‌, കൗണ്‍സില്‍മാന്‍ റാഫായേല്‍ മാര്‍ട്ടേ എന്നിവരും സന്നിഹിതരായിരുന്നു. ബര്‍ഗന്‍ഫീല്‍ഡ്‌ ടൗണിന്‍െറ എല്ലാ സഹായങ്ങളും മേയര്‍ വാഗ്‌ദാനം ചെയ്‌തു. യോഗത്തില്‍ ബര്‍ഗന്‍ കൗണ്ടി ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ്‌ പ്രസിഡന്‍റ്‌ റവ. ഫാ. ബാബു കെ. മാത്യു അധ്യക്ഷത വഹിച്ചു. ശ്രീ ടി. എസ്‌. ചാക്കോ കോ ഓര്‍ഡിനേറ്ററായിരുന്നു. എല്‍ദോ പോള്‍(നാട്ടു കൂട്ടം), സാം ആലക്കാട്ടില്‍ (കേരള കമ്യൂണിറ്റി സെന്‍റര്‍), പി. എസ്‌. ഏബ്രഹാം(ഫൈന്‍ ആര്‍ട്ട്‌സ്‌ മലയാളം), ദേവസ്സി പാലാട്ടി( കേരള കള്‍ച്ചറല്‍ ഫോറം) അലക്‌സ്‌ കോശി വിളനിലം എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. വര്‍ഗീസ്‌ പ്ലാമ്മൂട്ടില്‍ സ്വഗതം ആശംസിച്ചു.

തുടര്‍ന്നു നടന്ന സജീവമായ ചര്‍ച്ചകള്‍ക്കുശേഷം ഇതിനുവേണ്ടി കേരള സെന്‍റര്‍ ഓഫ്‌ ന്യൂജേഴ്‌സി എന്ന പേരില്‍ പുതുതായി ഒരു നോണ്‍ പ്രോഫിറ്റ്‌ ചാരിറ്റബിള്‍ സംഘടന രൂപീകരിക്കുവാനും നിലവിലുള്ള എല്ലാ സംഘടനകളെയും അതിന്‍െറ അംഗങ്ങളാകുവാന്‍ ക്ഷണിക്കുകയും കഴിയുന്നത്ര ആളുകളെ അംഗങ്ങളാക്കി പ്രവര്‍ത്തനമാരംഭിക്കുവാനും തീരുമാനമായി. സ്വന്തമായി ആസ്ഥാനം വാങ്ങുന്നതുവരെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പൊതു സ്ഥലം വാടകയടിസ്ഥാനത്തില്‍ സൗകര്യപ്പെടുത്തുന്നതിനും തീരുമാനമായി.

ടി. എസ്‌. ചാക്കോ പ്രസിഡന്‍റ്‌, വര്‍ഗീസ്‌ പ്ലാമ്മൂട്ടില്‍ സെക്രട്ടറി, എബ്രഹാം ആലക്കാട്ടില്‍ (സാം) ട്രഷറര്‍, റവ. ഫാ. ബാബു കെ. മാത്യു, എല്‍ദോ പോള്‍, ദേവസി പാലാട്ടി, ഷാജു പി. വര്‍ഗീസ്‌, ജിനു തര്യന്‍, അഡ്വ. റോയ്‌ പി. ജേക്കബ്‌ കൊടുമണ്‍, പി. എസ്‌. ഏബ്രഹാം,ജോയി ചാക്കപ്പന്‍, സെബാസ്റ്റ്യന്‍ ജോസഫ്‌, മോണിക്ക മാത്യു, വിമല ജോര്‍ജ്‌ എന്നിവര്‍ വൈസ്‌ പ്രസിഡന്‍റുമാര്‍, ഡോ. ജോജി ചെറിയാന്‍, ഫ്രാന്‍സിസ്‌ കാരക്കാട്ടില്‍, സജില്‍ ജോര്‍ജ്‌, ഏബ്രഹാം പോത്തന്‍, സജി തോമസ്‌, സജി ഫിലിപ്പ്‌, സണ്ണി റാന്നി, വര്‍ഗീസ്‌ ജേക്കബ്‌, സബിന്‍, ജോസഫ്‌ വര്‍ക്കി എന്നിവര്‍ ജോയിന്‍റ്‌ സെക്രട്ടറിമാര്‍,പ്രൊഫ. സണ്ണി മാത്യൂസ്‌, അരുണ്‍ തോമസ്‌, നൈനാന്‍ ജേക്കബ്‌, ഏബ്രഹാം മാത്യു, ഏബ്രഹാം വര്‍ഗീസ്‌, വിക്ലിഫ്‌ തോമസ്‌, ജോയിക്കുട്ടി ഡാനിയല്‍, ജോസഫ്‌ അഗസ്റ്റിന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങള്‍, അലക്‌സ്‌ കോശി വിളനിലം അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ന്യൂജേഴ്‌സിയില്‍ കേരളാ സെന്‍റര്‍ യാഥാര്‍ത്ഥ്യമാകുന്നു
ബര്‍ഗന്‍ഫീല്‍ഡ്‌ മേയര്‍ കാര്‍ലോസ്‌ അഗസ്റ്റിവാസ്‌ പ്രസംഗിക്കുന്നു. ടി. എസ്‌. ചാക്കോ, റാഫയേല്‍ മാര്‍ട്ടേ, റവ. ഫാ. ബാബു. കെ. മാത്യു എന്നിവരാണ്‌ വേദിയില്‍.
ന്യൂജേഴ്‌സിയില്‍ കേരളാ സെന്‍റര്‍ യാഥാര്‍ത്ഥ്യമാകുന്നു
Join WhatsApp News
Matthew 2013-08-14 17:48:58
Just look at these pictures and if you are wise enough will know why these project will never be a reality.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക