Image

മോഷ്‌ടാക്കളുടെ കഥയുമായി `ജിഞ്ചര്‍'

Published on 31 July, 2013
മോഷ്‌ടാക്കളുടെ കഥയുമായി `ജിഞ്ചര്‍'
രണ്ടു മോഷ്‌ടാക്കളുടെ കഥ പറയുന്ന ചിത്രമാണ്‌ ജിഞ്ചര്‍. ഷാജി കൈലാസ്‌ സംവിധാനംചെയ്യുന്ന ജയറാമും സുധീഷുമാണ്‌ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. വിവേകാനന്ദനും നജീബും. അഭ്യസ്‌തവിദ്യരായ മോഷ്‌ടാക്കള്‍. അതുകൊണ്‌ടുതന്നെ ഇവരുടെ മോഷണവും ഉയര്‍ന്ന നിലവാരത്തിലൂടെയാണ്‌.

സിദ്ധിഖ്‌, ലക്ഷ്‌മി ഗോപാലസ്വാമി, മല്ലിക, മുക്ത, സുരേഷ്‌ കൃഷ്‌ണ, വിജയരാഘവന്‍, ജഗദീഷ്‌, കൈലേഷ്‌, അനൂപ്‌ ചന്ദ്രന്‌, ഇന്ദ്രന്‍സ്‌, കവിയൂര്‍ പൊന്നമ്മ, മങ്കാ മഹേഷ്‌, തെസ്‌നി ഖാന്‍, ജോളി ഈശോ എന്നിവരും പ്രധാന താരങ്ങളാണ്‌.

രചന- രാജേഷ്‌ ജയരാമന്‍, സംഗീതം- എസ്‌.പി. വെങ്കിടേഷ്‌. രാജരത്‌നം ഛായാഗ്രഹണവും ഡോണ്‍മാക്‌സ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീഷ്‌ ചന്ദ്രന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. -വാഴൂര്‍ ജോസ്‌ 

മോഷ്‌ടാക്കളുടെ കഥയുമായി `ജിഞ്ചര്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക