ന്യൂയോര്‍ക്ക്: ഒക്ടോബര്‍ എട്ടാംതീയതി ശനിയാഴ്ച ബ്രോങ്ക്സ് സെന്റ് തോമസ്
സീറോ മലബാര്‍ ദേവാലയത്തില്‍ വെച്ച് നടക്കുന്ന സീറോ മലബാര്‍ കാത്തലിക്
കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) ദേശീയ ഏകദിന നേതൃത്വ പരിശീലന കളരിക്കും ദേശീയ
നിര്‍വ്വാഹക സമിതി യോഗത്തിനുമുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് ഞാറക്കുന്നേലും ജനറല്‍
കണ്‍വീനര്‍ ഷോളി കുമ്പിളുവേലിയും അറിയിച്ചു.
രാവിലെ 9 മണിക്ക്
വിശുദ്ധകുര്‍ബാനയോടുകൂടി പരിപാടികള്‍ ആരംഭിക്കും. പരിശീലന കളരിയുടെ ഉദ്ഘാടനം ഫാ.
ജോസ് കണ്ടത്തിക്കുടി നിര്‍വഹിക്കും. എസ്.എം.സി.സി നേതാക്കളായ പോള്‍ കൂള, ജോസഫ്
കാഞ്ഞമല, സേവി മാത്യു, ജോയി കുറ്റിയാനി, ജയിംസ് കുറിച്ചി, ജോര്‍ജ് മാത്യു,
ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, തോമസ് എം. തോമസ് തുടങ്ങിയവര്‍ സംസാരിക്കും.
അമേരിക്കയിലെ വിവിധ സീറോ മലബാര്‍ ഇടവകകളില്‍ നിന്നും വരുന്ന എസ്.എം.സി.സി
പ്രതിനിധികളെ സ്വീകരിക്കാന്‍ ബ്രോങ്ക്സ് ഇടവക ഒരുങ്ങിക്കഴിഞ്ഞതായി ജോസ്
ഞാറക്കുന്നേലും, ഷോളി കുമ്പിളുവേലിയും അറിയിച്ചു. ഷോളി കുമ്പിളുവേലി
അറിയിച്ചതാണിത്.